ഉണ്ണിരിക്കുട്ടി എസ്എന്‍ ട്രസ്റില്‍ നിന്നും രാജിവച്ചു
കോഴിക്കോട്: മദ്യനയത്തിലുള്ള എസ്എന്‍ഡിപിയുടെ നിലപാടില്‍ പ്രതിഷേധിച്ച് എസ്എന്‍ട്രസ്റ് ചെയര്‍മാന്‍ സ്ഥാനത്തുനിന്നും ഉണ്ണിരിക്കുട്ടി രാജിവച്ചു. ഡിസംബര്‍ നാല് ചൊവാഴ്ച വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം രാജിക്കാര്യം പ്രഖ്യാപിച്ചത്.
കെപിസിസി മുന്നോട്ടുവച്ച മദ്യനയത്തെ പിന്തുണച്ചുകൊണ്ടുള്ള എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ നിലപാടാണ് ഉണ്ണിരിക്കുട്ടിയെ പ്രകോപിപ്പിച്ചത്. വെള്ളാപ്പള്ളി എസ്എന്‍ഡിപിയുടെ പോപ്പല്ലെന്ന കാര്യം ആന്റണി മനസ്സിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.
എസ്എന്‍ഡിപിയെ കാശുള്ളവരുടെ പ്രസ്ഥാനമാക്കി അധപതിപ്പിക്കുകയാണ് വെള്ളാപ്പള്ളി നടേശന്‍ ചെയ്യുന്നത്. മദ്യം കുടിപ്പിക്കാനും വില്ക്കാനും അല്ല ശ്രീനാരായണഗുരുവിന്റെ പ്രസ്ഥാനം അദ്ദേഹത്തെ ഏല്പിച്ചതെന്നും ഉണ്ണിരിക്കുട്ടി പറഞ്ഞു.












Click it and Unblock the Notifications