മദ്യനയത്തിന് പിന്നില്‍ ഗൂഡാലോചന: സുധീരന്‍
തൃശൂര്‍: കള്ള്ഷാപ്പുകള്‍ സ്വകാര്യവ്യക്തികളെ ഏല്പിക്കാനുള്ള തീരുമാനത്തിന് പിന്നില്‍ കോണ്‍ഗ്രസ് നേതാക്കളും മദ്യമാഫിയയും തമ്മിലുള്ള ഗൂഡാലോചനയാണെന്ന് വി.എം. സുധീരന്‍ എംപി ആരോപിച്ചു.
ഡിസംബര്‍ നാല് ചൊവാഴ്ച തൃശൂര്‍ രാമനിലയത്തില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കെപിസിസിയില്‍ അഭിപ്രായം തുറന്നുപറയുന്നവരെ നിയന്ത്രിക്കാനുള്ള പ്രവണത കൂടിവരികയാണെന്നും സുധീരന്‍ പറഞ്ഞു.
മദ്യനയത്തെ അപലപിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ബാധ്യതയുണ്ട്. കള്ള്ഷാപ്പുകളുടെ കാര്യത്തില്‍ എടുത്തിട്ടുള്ള തീരുമാനം യുഡിഎഫ് പ്രകടനപത്രികയുടെ വ്യക്തമായ ലംഘനമാണ്. ഈ സര്‍ക്കാരിന് അനുകൂലമായ ജനവിധിയെ തള്ളിക്കളയുന്നതിന് തുല്ല്യമാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.












Click it and Unblock the Notifications