ഒസാമയുടെ ഒളിത്താവളം കണ്ടെത്തി
കാബൂള്‍: ഒസാമ ബിന്‍ ലാദന്റെ ഒളിത്താവളം കണ്ടെത്തിയതായി വടക്കന്‍ സേന അവകാശപ്പെട്ടു. കിഴക്കന്‍ അഫ്ഗാനിസ്ഥാനിലെ ടോറാ ബോറ മലനിരകളില്‍ ഒസാമ ബിന്‍ ലാദന്‍ ഉണ്ടെന്നാണ് വടക്കന്‍ സേന പറയുന്നത്.
ഒസാമയുടെ ഭാവിയെ സംബന്ധിച്ച് തങ്ങള്‍ ചര്‍ച്ചചെയ്തുകൊണ്ടിരിക്കുകയാണെന്നും വടക്കന്‍ സേന പറഞ്ഞു. ഇതോടെ യുഎസ് കരസൈനികര്‍ ടോറ ബോറ മലനിരകളില്‍ തിരച്ചില്‍ കേന്ദ്രീകരിച്ചിരിക്കുകയാണ്.
ഈ പ്രദേശത്തെ വടക്കന്‍ സേനയുടെ സൈനിക കമാന്റര്‍ ഹാജി മുഹമ്മദ് സമാന്‍ ഒസാമയ്ക്ക് ഒരു കത്ത് ദൂതന്‍വശം കൊടുത്തയച്ചിട്ടുള്ളതായി പറയുന്നു. ഈ മലനിരകളിലേക്ക് കാല്‍നടയായോ കുതിരപ്പുറത്തോ മാത്രമേ ചെന്നെത്താന്‍ കഴിയൂ.












Click it and Unblock the Notifications