കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാങ്ക് ജീവനക്കാര്‍ പണിമുടക്കുന്നു

  • By Staff
Google Oneindia Malayalam News

കൊല്‍ക്കത്ത: രാജ്യവ്യാപകമായി ബാങ്ക് ജീവനക്കാര്‍ ജനവരി നാലിന് പണിമുടക്കും. സ്റാര്‍ഡേര്‍ഡ് ചാര്‍ട്ടേഡ് ബാങ്കിന്റെ കൊല്‍ക്കത്ത ശാഖയിലെ 22 ക്ലാര്‍ക്കുമാരെയും മറ്റ് അനുബന്ധജീവനക്കാരേയും അനധികൃതമായി സ്ഥലംമാറ്റിയതിനെതിരെയാണ് ഈ സമരം.

ആള്‍ഇന്ത്യാബാങ്ക് എംപ്ലോയീസ് അസോസിയേഷന്റെ അടിയന്തരയോഗത്തിലാണ് സമരതീരുമാനം എടുത്തതെന്ന് ജനറല്‍ സെക്രട്ടറി താരകേശ്വര്‍ ചക്രബര്‍ത്തി പറഞ്ഞു. ഡിസംബര്‍ ആറ് വ്യാഴാഴ്ച നടക്കുന്ന ബാങ്ക് ജീവനക്കാരുടെ വിവിധസംഘടനകളുടെ യോഗത്തിന് ശേഷം സമരപരിപാടികള്‍ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബെഫി, എഐബിഒസി, യുഎഫ്ബിയു, ഓള്‍ ഇന്ത്യാ ബാങ്ക് ഓഫീസേഴ്സ് കോണ്‍ഫെഡറേഷന്‍ എന്നീ സംഘടനകളും പണിമുടക്കില്‍ പങ്കെടുക്കും.

സ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് ബാങ്കിന്റെ എന്‍ എസ് റോഡ് ശാഖയ്ക് മുമ്പില്‍ എ. ഐ. ബി. ഇ. എ. സംസ്ഥാനഘടകവും ബംഗാള്‍ പ്രൊവിന്‍ഷ്യന്‍ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍(ബി. പി. ബി. ഇ. എ.)ജീവനക്കാരും ഡിസംബര്‍ അഞ്ച് ബുധനാഴ്ച ധര്‍ണ്ണനടത്തി. സ്വയംപിരിഞ്ഞുപോകല്‍ പദ്ധതി സ്വീകരിച്ചില്ലെന്ന കാരണത്താലാണ് മാനേജ്മെന്റ് ജീവനക്കാരെ സ്ഥലംമാറ്റിയതെന്നും ഇത് വ്യവസായനിയമങ്ങളുടെ ലംഘനമാണെന്നും ബി. പി. ബി . ഇ. എ. ജനറല്‍ സെക്രട്ടറി പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X