കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്‍ഫാം സമരത്തിന് വ്യാപാരികളുടെ പിന്തുണ

  • By Staff
Google Oneindia Malayalam News

കോട്ടയം : ഇന്‍ഫാം സമരത്തിന് റബര്‍ വ്യാപാരികളുടെ പിന്തുണ. സംസ്ഥാനത്ത 14 റബര്‍ വ്യാപാര അസോസിയേഷനുകളുടെ ഉന്നത തല സമിതിയായ ഇന്ത്യന്‍ റബര്‍ ഡീലേഴ്സ് ഫെഡറേഷനാണ് (ഐആര്‍ഡിഎഫ്) തങ്ങളുടെ പിന്തുണ പ്രഖ്യാപിച്ചത്. സംസ്ഥാനത്തെ റബര്‍ കര്‍ഷകരോട് ഡിസംബര്‍ അഞ്ചുമുതല്‍ 10 ദിവസം റബര്‍ വില്‍ക്കാതിരിക്കാല്‍ ഇന്‍ഫാം ആഹ്വാനം ചെയ്തു. ഇന്‍ഫാമിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചകൊണ്ടാണ് പത്തു ദിവസത്തേയ്ക്ക് റമ്പര്‍ വാങ്ങേണ്ടന്നും വ്യാപാരികളുടെ സംഘടന തീരുമാനിച്ചത്.

ഡിസംബര്‍ നാല് ചൊവാഴ്ച ചേര്‍ന്ന സംഘടനയുടെ ഡയറക്ടര്‍ ബോര്‍ഡാണ് തീരുമാനമെടുത്തത്. കടകള്‍ അടച്ചിടാന്‍ സംഘടന ആഹ്വാനം ചെയ്തിട്ടില്ല. റബര്‍ മേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കടുത്ത നടപടികള്‍ക്ക് തയ്യാറാകാന്‍ സംഘടന കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളോടാവശ്യപ്പെട്ടു. റബറിന്റെ ഇറക്കുമതി തീരുവ 40 ശതമാനമെങ്കിലും വര്‍ദ്ധിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

എന്നാല്‍ വ്യക്തിഗത വ്യാപാരികളില്‍ ഈ തീരുമാനം പ്രത്യേക ഫലങ്ങളുണ്ടാക്കില്ലെന്ന് സൂചനയുണ്ട്. ആവശ്യക്കാരില്ലാത്തതു കാരണം വില ഓരോദിവസവും ഇടിയുകയാണ്. റബര്‍ മാര്‍ക്കറ്റിംഗ് ഫെഡറേഷന്റെ റബര്‍ സംഭരണം ഇതുവരെ തുടങ്ങിയിട്ടുമില്ല. സൊസൈറ്റികളുടെ സംഭരണം പ്രത്യാശയ്ക്കു വകനല്‍കുന്നില്ല. ഉത് പാദനം കൂടുതലുളള ഒക്ടോബര്‍ ഡിസംബര്‍ മാസങ്ങളില്‍ 2500 ടണ്‍ വരെ സ്വാഭാവിക റമ്പര്‍ പ്രതിദിനം ഉത് പാദിപ്പിക്കുന്നുണ്ട്. റബര്‍ വിറ്റഴിക്കാന്‍ പലസ്ഥലങ്ങളിലും കര്‍ഷകര്‍ ബുദ്ധിമുട്ടുകയാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X