മദ്നിക്ക് രണ്ടു വര്‍ഷം തടവ്
കോയമ്പത്തൂര്‍: പൊലീസ് ഉദ്യോഗസ്ഥരെ കൃത്യനിര്‍വഹണത്തില്‍ തടസപ്പെടുത്തിയതിന് പിഡിപി ചെയര്‍മാന്‍ അബ്ദുള്‍നാസര്‍ മദ്നിക്ക് രണ്ട് കൊല്ലം തടവുശിക്ഷ വിധിച്ചു. കോയമ്പത്തൂര്‍ മൂന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് ശിക്ഷ വിധിച്ചത്.
1998 മെയ് ആറിന് കോടതിയില്‍ ഹാജാരാവാന്‍ കൊണ്ടുപോവുന്ന വേളയില്‍ പൊലീസ് ഉദ്യോഗസ്ഥരെ തടസപ്പെടുത്തിയെന്നാണ് മദ്നിക്കെതിരായ കേസ്. കോയമ്പത്തൂര്‍ ബോംബ് സ്ഫോടനകേസുമായി ബന്ധപ്പെട്ട് കോയമ്പത്തൂര്‍ ജയിലില്‍ കഴിയുകയാണ് മദ്നി.
മദ്നി ഇപ്പോള്‍ ജയിലില്‍ കാലയളവില്‍ ഈ രണ്ടു വര്‍ഷവും ഉള്‍കൊള്ളിക്കുമെന്ന് കോടതി വിധിന്യായത്തില്‍ വ്യക്തമാക്കി.












Click it and Unblock the Notifications