18 ആയുര്‍വേദ കോളെജുകള്‍ക്ക് എന്‍. ഒ. സി
തിരുവനന്തപുരം: 18 ആയുര്‍വേദ കോളെജുകള്‍ക്കും ഒരു സിദ്ധ കോളെജിനും സംസ്ഥാന മന്ത്രിസഭ അനുമതി പത്രം ( എന്‍. ഒ. സി. ) നല്‍കി.
പൊന്നാനി മീന്‍ പിടിത്ത തുറമുഖത്തിനുള്ള ഭരണാനുമതിയും നല്‍കിയതായി മുഖ്യമന്ത്രി എ. കെ. ആന്റണി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. വിവിധ വികസന പദ്ധതികള്‍ക്കായി പണം സ്വരൂപിക്കാനുള്ള അധികാര് വിദേശ മലയാളി വകുപ്പിന് നല്‍കും. ഡിസംബര്‍ ഏഴാം തീയതി കൂടുന്ന യു. ഡി. എഫ്. ഏകോപനസമിതിയില്‍ ചര്‍ച്ച ചെയ്തതിന് ശേഷം മാത്രമേ കള്ളുഷാപ്പുകള്‍ ഒറ്റയ്ക് ലൈസന്‍സു നല്‍കുന്നതിനെകുറിച്ച് അവസാനതീരുമാനമെടുക്കൂ. കെ. പി. സി. സി. യുടെ നിര്‍ദ്ദേശമാണ് ചര്‍ച്ചക്കെടുക്കുന്നത്.












Click it and Unblock the Notifications