മാതൃഭൂമി : ഡിസംബര്‍11നു വിധി
കൊച്ചി : മാതൃഭൂമി എഡിറ്റര്‍ കെ.ഗോപാലകൃഷ്ണനും മാനേജിംഗ് എഡിറ്റര്‍ പി.വി. ചന്ദ്രനും കൊല്ലത്തെ പ്രത്യേക ലേഖകന്‍ വെച്ചൂച്ചിറ മധുവിനുമെതിരെയുളള കോടതിയലക്ഷ്യക്കേസുകളില്‍ ഹൈക്കോടതി ഡിസംബര്‍ 11 ന് വിധി പറയും. ഡിസംബര്‍ അഞ്ച് ബുധനാഴ്ച കേസ് പരിഗണിച്ച ഹൈക്കോടതി ഡിവിഷന്‍ ബഞ്ചാണ് വിധി ഡിസംബര്‍ 11ലേക്ക് നീട്ടിയത്.
കല്ലുവാതുക്കല്‍ മദ്യദുരന്തം സംബന്ധിച്ച് അപകീര്‍ത്തികരമായ വാര്‍ത്ത പ്രസിദ്ധീകരിച്ചു എന്ന കുറ്റത്തിനാണ് ഹൈക്കോടതി ഇവര്‍ക്കെതിരെ കോടതിയലക്ഷ്യത്തിനു കേസെടുത്തത്.
ജുഡീഷ്യറിയ്ക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയതിന് മുന്‍ സുപ്രീംകോടതി ജഡ്ജിമാരായ വി.ആര്‍. കൃഷ്ണയ്യര്‍, ബാലകൃഷ്ണ ഏറാടി എന്നിവര്‍ക്കും ചില പത്രപ്രവര്‍ത്തകര്‍ക്കുമെതിരെയും കോടതിയലക്ഷ്യക്കേസുകള്‍ നിലവിലുണ്ട് .
ഈ കേസുകള്‍ കൈകാര്യം ചെയ്യുന്ന കോടതിയെ സഹായിക്കാന്‍ ജസ്റിസുമാരായ എം. ആര്‍. രാജേന്ദ്രന്‍ നായരെയും കെ.എം. തോമസിനെയും ഹൈക്കോടതി ചുമതലപ്പെടുത്തി. കോടതിയലക്ഷ്യത്തിനു നടപടി നേരിടുന്നവരില്‍ മുതിര്‍ന്ന പത്രപ്രവര്‍ത്തകരായ എന്‍.റാം, കുല്‍ദീപ് നയ്യാര്‍ എന്നിവര്‍ ഉള്‍പ്പെടുന്നു.












Click it and Unblock the Notifications