കണ്ണൂരില്‍ ഏഴുവരെ നിരോധനാജ്ഞ
കണ്ണൂര്‍: കണ്ണൂരില്‍ ഡിസംബര്‍ അഞ്ച് ബുധനാഴ്ച മുതല്‍ ഏഴ് വെള്ളിയാഴ്ച വരെ കളക്ടര്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചു.
ബാബറി മസ്ജിദ് തകര്‍ത്തതിന്റെ വാര്‍ഷികദിനമായ ഡിസംബര്‍ ആറിന് പിഡിപി ഹര്‍ത്താല്‍ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ജില്ലാ കളക്ടര്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തിയത്. പൊലീസ് ആക്ടിലെ 21,23 വകുപ്പുകള്‍ പ്രകാരമാണ് നിരോധനാജ്ഞ.
ഇതു പ്രകാരം വ്യക്തികളുടെ രൂപങ്ങളോ കോലങ്ങളോ പ്രദര്‍ശിപ്പിക്കാന്‍ പാടില്ല. ജില്ലാ പൊലീസ് സൂപ്രണ്ടിന്റെ അനുമതിയോടെയല്ലാതെ പ്രകടനങ്ങളും പൊതുയോഗങ്ങളും നടത്താന്‍ പാടില്ല. പൊതുസ്ഥലങ്ങളില്‍ പ്രകോപനപരമായ മുദ്രാവാക്യങ്ങളും നിരോധിച്ചിട്ടുണ്ട്. അകാരണമായി പൊതുസ്ഥലങ്ങളില്‍ നാലോ അതിലധികമോ ആളുകള്‍ ഒന്നിച്ചുകൂടുന്നതും നിരോധിച്ചിട്ടുണ്ട്.












Click it and Unblock the Notifications