ജയില്‍ പരിഷ്കാരത്തിന് ഒരു കോടി രൂപ
തിരുവനന്തപുരം: ജയില്‍ പരിഷ്കാരത്തിനായി ഒരു കോടി രൂപ സര്‍ക്കാര്‍ നീക്കിവയ്ക്കുമെന്ന് മുഖ്യമന്ത്രി.
സംസ്ഥാനത്തിലെ മൂന്നു സെന്‍ട്രല്‍ ജയിലുകളിലെയും സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനാണ് ഈ തുക വകയിരുത്തുന്നത്. നിയമസഭയില്‍ സി പി എമ്മിലെ കോടിയേരി ബാലകൃഷ്ണന്റെ ശ്രദ്ധക്ഷണിക്കലിനു മറുപടി പറയവെയാണ് മുഖ്യമന്ത്രി ഈ വിവരം അറിയിച്ചത്.
തടവുകാരുടെ വേതനം 13 രൂപയില്‍ നിന്നും 40 രൂപയായി വര്‍ദ്ധിപ്പിക്കുന്ന കാര്യം പരിഗണിക്കും. മൂന്നു സെന്‍ട്രല്‍ ജയിലുകളിലുമായി 2707 തടവുപുളളികള്‍ ഉണ്ട്. ഇവരില്‍ 1590 പേരും ശിക്ഷിക്കപ്പെട്ടവരാണെന്ന് അദ്ദേഹം നിയമസഭയെ അറിയിച്ചു.












Click it and Unblock the Notifications