കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മദ്യനയത്തിനെതിരെ വിശാലമുന്നണി

  • By Staff
Google Oneindia Malayalam News

കോഴിക്കോട് : കെപിസിസിയുടെ മദ്യനയത്തിനെതിരെ വിശാലമുന്നണി രൂപീകരിക്കുന്നു. മദ്യവിരുദ്ധ ജനകീയ മുന്നണി നേതൃത്വം നല്‍കുന്ന വിശാല മുന്നണിയില്‍ സാംസ്കാരിക നേതാക്കളെയും മുസ്ലീംലീഗടക്കമുളള രാഷ്ട്രീയ സംഘടകളെയും അണിനിരത്തും. യുഡിഎഫ് സര്‍ക്കാരിനെ മദ്യമാഫിയയുടെ കരങ്ങളിന്‍ നിന്നും മോചിപ്പിക്കുകയാണ് മുന്നണിയുെട ലക്ഷ്യം.

കളളു സഹകരണ സംഘങ്ങള്‍ പിരിച്ചു വിടാനുളള കോണ്‍ഗ്രസ് തീരുമാനത്തെ ഏറ്റവും ശക്തിയായി എതിര്‍ക്കുന്നത് മദ്യവിരുദ്ധ ജനകീയ മുന്നണിയാണ്. മുന്നണിയുടെ നിര്‍ണ്ണായക യോഗം ഡിസംബര്‍ ആറിന് തിരുവല്ലയില്‍ ചേരുന്നുണ്ട്. ഡിസംബര്‍ ഒമ്പതിന് നടക്കുന്ന കേരളാ കാത്തലിക് ബിഷപ്പ് സമ്മേളനവും 13 നു നടക്കുന്ന സംസ്ഥാനത്തെ ക്രിസ്ത്യന്‍ ബിഷപ്പുമാരുടെയും സമ്മേളനത്തിനും ശേഷം വിശാലമുന്നണി രൂപീകരണം സംബന്ധിച്ച് അന്തിമരൂപമാകും. ഡിസംബര്‍ 13നു തന്നെ പ്രഖ്യാപനമുണ്ടാകുമെന്ന് കരുതുന്നു.

കോണ്‍ഗ്രസ് തീരുമാനത്തെ സ്വാഗതം ചെയ്യുന്ന എസ്എന്‍ഡിപി യോഗം പ്രസിഡന്റ് വെളളാപ്പളളി നടേശന്റെ പ്രസ്താവനകളെ മുന്നണി ഗൗരവമായി കാണുന്നു. ക്രിസ്ത്യന്‍ സമുദായ നേതാക്കള്‍ക്കെതിരെയുളള വെളളാപ്പളളിയുടെ പ്രസ്താവനകള്‍ സമുദായത്തെ ഒന്നടങ്കം പ്രകോപിപ്പിച്ചിട്ടുണ്ട്. ഞങ്ങള്‍ക്കു സമുദായ പരിഗണനയൊന്നുമില്ല. എന്നാല്‍ നടേശന്റെ പരാമര്‍ശങ്ങള്‍ സഹിക്കാവുന്നതിലും അപ്പുറമാണ്. മുന്നണി കണ്‍വീനര്‍ ഫാദര്‍ തോമസ് തൈത്തോട്ടം പറയുന്നു.

വെള്ളാപ്പള്ളിയ്ക്കു മറുപടിയായി ഈഴവ സമുദായത്തിലെ നേതാക്കളെ സമരരംഗത്തിറക്കാനും മദ്യവിരുദ്ധ മുന്നണി ശ്രമിക്കുന്നു. മുന്‍ എസ്എന്‍ഡിപിയോഗം പ്രസിഡന്റ് കെ കെ രാഹുലന്‍, ഡോ. സുകുമാര്‍ അഴീക്കോട് എന്നിവരെ മദ്യ വിരുദ്ധ സമര രംഗത്തു കൊണ്ടുവരാന്‍ മുന്നണി ശ്രമിക്കുന്നുണ്ട്.

മുസ്ലീം സമുദായത്തിന്റെ പ്രതിനിധികളായി പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍, ജമാഅത്തെ ഇസ്ലാമി കേരളാ അമീര്‍ പ്രൊഫസര്‍ സിദ്ദിഖ് ഹസന്‍ എന്നിവരും മദ്യ മിരുദ്ധ സമരത്തിനു പിന്തുണ നല്‍കും. ഇതില്‍ കെ കെ രാഹുലനും സിദ്ദിഖ് ഹസനും തിരുവല്ല സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X