നീരയുടെ ആരോഗ്യ പാനീയം ഉടന്‍ വിപണിയില്‍
തിരുവനന്തപുരം : നീര ഉത് പാദിപ്പിക്കുന്ന ആരോഗ്യ പാനീയം ഉടന്‍ വിപണിയിലെത്തുന്നു. തെങ്ങില്‍ നിന്നാണ് പാനീയം നിര്‍മ്മിക്കുന്നത്. ശാസ്ത്രജഞരും കര്‍ഷകരും തൊഴിലാളികളും ചേര്‍ന്ന് രൂപീകരിക്കുന്ന കമ്പനി ഒരു മാസത്തിനകം ഉത് പാദനം ആരംഭിക്കും.
എല്ലാകാര്യങ്ങളും ഭംഗിയായി നടന്നാല്‍ ലഹരിമുക്തമായ ആരോഗ്യ പാനീയം ഒരു മാസത്തിനകം വിപണിയിലെത്തും പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ വാര്‍ത്താലേഖകരോടു പറഞ്ഞു.
കേരളാ കാര്‍ഷിക സര്‍വ കലാശാലയിലെ ശാസ്ത്രജ്ഞരാണ് പാനീയം വികസിപ്പിച്ചെടുത്തത്. ഒരു ശതമാനത്തിനു താഴെ ലഹരിയുളള മറ്റൊരു പാനീയവും നീര വിപണിയിലെത്തിക്കുന്നുണ്ട്. വിലത്തകര്‍ച്ച സാരമായി ബാധിച്ച നാളികേര കര്‍ഷകര്‍ക്ക് നീര ആശ്വാസമാകുമെന്ന് അച്യുതാനന്ദന്‍ പറഞ്ഞു. സര്‍ക്കാര്‍ യാതൊരു സഹായവും നീരയ്ക്കു നല്‍കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications