കെപിസിസി തീരുമാനം എന്‍എസ്എസ് സ്വാഗതം ചെയ്യുന്നു
കോട്ടയം : കളളുഷാപ്പുകള്‍ ഒറ്റയ്ക്കൊറ്റയ്ക്ക് ലേലം ചെയ്യാനുളള കെപിസിസി തീരുമാനം എന്‍എസ്എസ് സ്വാഗതം ചെയ്തു. കുറഞ്ഞ വിലയില്‍ നല്ല മദ്യം വിതരണം ചെയ്യുകയും മദ്യദുരന്തം തടയുകയുമാണ് ലക്ഷ്യമെങ്കില്‍ തീരുമാനത്തിന് എന്‍എസ്എസിന്റെ പിന്തുണയുണ്ടാകുമെന്ന് ജനറല്‍ സെക്രട്ടറി പികെ നാരായണ പണിക്കര്‍ പ്രസ്താവിച്ചു.
സമ്പൂര്‍ണ്ണ മദ്യ നിരോധനമാണ് എന്‍എസ്എസിന്റെ ലക്ഷ്യമെന്നും എന്നാല്‍ അതിന്റെ പ്രായോഗിക ബുദ്ധിമുട്ട് മനസിലാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. വിവേചനരഹിതമായി മദ്യഷാപ്പുകള്‍ ആരംഭിക്കുന്ന സര്‍ക്കാര്‍ തീരുമാനമാണ് ദുരന്തത്തിനു വഴിയൊരുക്കുന്നത്. നിര്‍ബാധം കേരളത്തിലേയ്ക്ക് വ്യാജസ്പിരിട്ട് ഒഴുകുന്നത് തടയുകയും വേണം. മദ്യവര്‍ജനന ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കാന്‍ സര്‍ക്കാര്‍ മു ന്‍കൈയെടുക്കണമെന്നും പ്രസ്കാവന ആവശ്യപ്പടുന്നു.












Click it and Unblock the Notifications