കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആര്‍ ബാലകൃഷ്്്ണ പിളള : ഹര്‍ജി ഡിവിഷന്‍ ബഞ്ചിന്

  • By Super
Google Oneindia Malayalam News

കൊച്ചി : ആര്‍ ബാലകൃഷ്്്ണ പിളളയുടെ തിരഞ്ഞെടുപ്പ് ചോദ്യം ചെയ്തുകൊണ്ടു സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന്റെ പരിഗണനയ്ക്കു വിട്ടു.

ഇടമലയാര്‍ കേസില്‍ അഞ്ചു വര്‍ഷം തടവുശിക്ഷയ്ക്കു വിധിക്കപ്പെട്ട അദ്ദേഹത്തിന് നിയമസഭയിലേയ്ക്കു മത്സരിക്കാന്‍ അവകാശമില്ലെന്നാണ് ഹര്‍ജിക്കാരുടെ വാദം. കൊട്ടാരക്കരയില്‍ നിന്നാണ് ബാലകൃഷ്ണപിള്ള നിയമസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടത്. വി രവീന്ദ്രന്‍ നായരും എന്‍ ചന്ദ്രമോഹനുമാണ് പിള്ളയ്ക്കെതിരെ ഇലക്ഷന്‍ ഹര്‍ജി സമര്‍പ്പിച്ചത്.

തനിക്കെതിരെയുളള കേസ് ഡിവിഷന്‍ ബഞ്ചിന്റെ പരിഗണനയ്ക്കു വിടണമെന്ന് പിളള കോടതിയോടഭ്യര്‍ത്ഥിച്ചിരുന്നു. പിളളയ്ക്കെതിരെയുളള മറ്റൊരു കേസ് ഡിവിഷന്‍ ബഞ്ചിന്റെ പരിഗണനയിലിരിക്കുകയാണ്. ഈ കേസ് പരിഗണിക്കുന്ന ജഡ്ജിമാര്‍തന്നെ തന്റെ തിരഞ്ഞെടുപ്പുകേസിലും വാദം കേള്‍ക്കണമെന്ന് പിളള അഭ്യര്‍ത്ഥിച്ചിരുന്നു. കോടതി ഈ അഭ്യര്‍ത്ഥന സ്വീകരിച്ചു.

കേരളാ കോണ്‍ഗ്രസ് (ബി) നേതാവും മുന്‍ മന്ത്രിയുമാണ് ആര്‍ ബാലകൃഷ്ണ പിളള. ഇടമലയാര്‍ കേസില്‍ ശിക്ഷിക്കപ്പെട്ടതുകൊണ്ടാണ് പിള്ളയ്ക് ആന്റണി മന്ത്രിസഭയില്‍ സ്ഥാനം ലഭിക്കാതെ പോയത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X