ആര്‍സിസി: റിപ്പോര്‍ട്ട് മൂന്നംഗ സമിതി പഠിക്കും
തിരുവനന്തപുരം: ആര്‍സിസിയിലെ വിവാദ മരുന്നു പരീക്ഷണത്തെക്കുറിച്ചന്വേഷിച്ച ഡോ. പര്‍വേഷ് പരീഖിന്റെ റിപ്പോര്‍ട്ടു പഠിക്കാന്‍ മൂന്നംഗ മന്ത്രിസഭാ ഉപസമിതി. ആരോഗ്യമന്ത്രി പി.ശങ്കരന്റെ നേതൃത്വത്തില്‍ ഡോ. എം. കെ. മുനീര്‍, ഡോ എം. എ. കുട്ടപ്പന്‍ എന്നിവരടങ്ങിയ കമ്മിറ്റിയെ മന്ത്രിസഭായോഗം ചുമതലപ്പെടുത്തിയിട്ടുണ്ട്.
മന്ത്രിസഭാ തീരുമാനങ്ങള്‍ വിശദീകരിക്കവെ മുഖ്യമന്ത്രി എ കെ ആന്‍റണി വാര്‍ത്താലേഖകരെ അറിയിച്ചതാണ് ഈ വിവരം. കഴിയുന്നത്ര വേഗത്തില്‍ സമിതിയുടെ നിര്‍ദ്ദേശങ്ങള്‍ മന്ത്രിസഭയ്ക്കു മുന്നില്‍ സമര്‍പ്പിക്കുമെന്ന് ആന്റണി പറഞ്ഞു. സര്‍ക്കാരിന് ഇക്കാര്യത്തില്‍ യാതൊരു മുന്‍വിധിയുമില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.












Click it and Unblock the Notifications