കൊച്ചി റിഫൈനറീസ് : വിജിലന്‍സ് അന്വേഷണം വേണം
കൊച്ചി : കൊച്ചി റിഫൈനറീസ് മാനേജ്മെന്റിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് കേന്ദ്ര വിജിലന്‍സ് കമ്മിഷന്‍ അന്വേഷിക്കണമെന്ന് ജീവനക്കാരുടെ സംഘടനകള്‍ ആവശ്യപ്പെടുന്നു.
ഡിസള്‍ഫൈറ്റേഷന്‍ പ്ലാന്റ് സ്ഥാപിച്ചതില്‍ വന്‍ അഴിമതി നടന്നെന്നാണ് ജീവനക്കാര്‍ ആരോപിക്കുന്നത്. വേതന വര്‍ദ്ധനവിനുവേണ്ടി സംഘടനകള്‍ കഴിഞ്ഞ രണ്ടാഴ്ചയായി സമരം ചെയ്തു വരികയായിരുന്നു.
മറ്റു കമ്പനികള്‍ 250 കോടി രൂപയ്ക്കു സ്ഥാപിച്ച പ്ലാന്റ് കൊച്ചിയില്‍ സ്ഥാപിക്കാന്‍ 850 കോടി രൂപ മാനേജ്മെന്റ് ചെലവാക്കിയെന്നാണ് പ്രധാന ആരോപണം.
കൊച്ചിന്‍ റിഫൈനറി എംപ്ലോയീസ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി പി എന്‍ സുരേന്ദ്രന്‍ നായരും കൊച്ചി റിഫൈനറി വര്‍ക്കേഴ്സ് ജനറല്‍ സെക്രേട്ടറി എല്‍ദോ കെ മാത്യൂവും സംയുക്തമായി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് വിജിലന്‍സ് അന്വേഷണ ആവശ്യം ഉന്നയിച്ചത്.
സംസ്ഥാന സര്‍ക്കാരിന് നികുതി നല്‍കുന്നതിനെച്ചൊല്ലി വിലപിക്കുന്ന മാനേജ് മെന്റ് മുംബൈ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ബിപിസിഎല്‍ കമ്പനിയുമായി കെആര്‍എല്ലിനെ ലയിപ്പിക്കാന്‍ രഹസ്യശ്രമം നടത്തുന്നതായും യൂണിയന്‍ നേതാക്കള്‍ ആരോപിച്ചു.












Click it and Unblock the Notifications