ജെറുസലെമില്‍ ബോംബ് സ്ഫോടനം
ജെറുസലെം: ജെറുസലെമില്‍ ഡിസംബര്‍ അഞ്ച് ബുധനാഴ്ച രാവിലെ അതിശക്തമായ ബോംബുസ്ഫോടനം നടന്നു. എത്രപേര്‍ മരിച്ചുവെന്ന് അറിവായിട്ടില്ല.
പലസ്തീന്‍ പോരാളി മനുഷ്യബോംബായി പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. പടിഞ്ഞാറന്‍ ജെറുസലെമില്‍ ഹില്‍ട്ടണ്‍ ഹോട്ടലിന് സമീപമാണ് പൊട്ടിത്തെറിയുണ്ടായത്.
പൊട്ടിത്തെറി നടന്ന സ്ഥലത്തേക്ക് ആംബുലന്‍സുകള്‍ കുതിച്ചിട്ടുണ്ടെന്ന് ഇസ്രയേല്‍ റേഡിയോ പറഞ്ഞു. ഏതാനും പേര്‍ മരിച്ചിരിക്കാന്‍ സാധ്യതയുണ്ടെന്ന് ആംബുലന്‍സ് ഡ്രൈവര്‍ ഡേവിഡ് ആദം പറഞ്ഞു.












Click it and Unblock the Notifications