ശ്രീലങ്കയില്‍ വോട്ടെടുപ്പ് തുടങ്ങി
കൊളംബോ: ശ്രീലങ്കയില്‍ ഡിസംബര്‍ അഞ്ച് ബുധനാഴ്ച പാര്‍ലമെന്റിലേക്കുള്ള വോട്ടെടുപ്പ് തുടങ്ങി. കനത്ത സുരക്ഷാ സന്നാഹങ്ങളോടെയാണ് വോട്ടെടുപ്പ്.
9,981 പോളിംഗ് ബൂത്തുകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. 1.24 കോടി വോട്ടര്‍മാരാണ് പാര്‍ലമെന്റിലെ 196 അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനായി വ്യാഴാഴ്ച പോളിംഗ് ബൂത്തിലെത്തുന്നത്.
പീപ്പിള്‍സ് അലയന്‍സിന് പാര്‍ലമെന്റില്‍ ഭൂരിപക്ഷം നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് പ്രസിഡന്റ് ചന്ദ്രികാ കുമാരതുംഗെ ഒക്ടോബറിലാണ് പാര്‍ലമെന്റ് പിരിച്ചുവിട്ടത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് നടത്തിയത്.












Click it and Unblock the Notifications