കേരളത്തില്‍ സിമന്റ് വില വര്‍ധിപ്പിച്ചു
കൊച്ചി: കേരളത്തില്‍ വിവിധ ബ്രാന്റ് സിമന്റുകളുടെ വിലയില്‍ വര്‍ധനവ്. 15 രൂപ വരെയാണ് വില കൂട്ടിയിരിക്കുന്നത്. കേരളത്തില്‍ പൊതുവെ വില്പന കുറഞ്ഞ അവസരത്തില്‍ സിമന്റിന് വില കൂട്ടിയത് വില്പന ഇനിയും കുറയാന്‍ കാരണമായേക്കും.
മൊത്ത വിപണിയില്‍ വില വര്‍ധിപ്പിച്ചത് ചില്ലറ വിപണിയില്‍ പിന്നെയും വില കൂടാനാണ് ഇടയാക്കുക. എസിസി പേപ്പര്‍ ബാഗിന് 175 രൂപയില്‍ നിന്ന് 185 രൂപയായി വില കൂട്ടി. ഡാമിയ വജ്രത്തിന് 165 രൂപയില്‍ നിന്ന് 179 രൂപയായി. ശങ്കര്‍ സിമന്റിന്റെ വില 175 രൂപയില്‍ നിന്ന് 182 രൂപയായി. കോറമണ്ഡല്‍ 173 രൂപയില്‍ നിന്ന് 178 രൂപായി വില കൂട്ടി. രാശി 173 രൂപയില്‍ നിന്ന് 178 രൂപയാക്കി. ഗുജറാത്ത് കമ്പനികളും വില കൂട്ടാന്‍ ഒരുങ്ങുകയാണെന്നാണ് അറിയുന്നത്.
നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഒന്നുകൂടി മന്ദഗതിയിലാക്കാനാണ് വില കൂട്ടിയത് കാരണമാവുക. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വില കൂട്ടിയും വില താഴ്ത്തിയും വിപണനതന്ത്രങ്ങള്‍ പയറ്റുകയാണ് സിമന്റ് കമ്പനികള്‍. നവംബര്‍ അവസാനത്തില്‍ കൃത്രിമക്ഷാമം ഉണ്ടാക്കി വില കൂട്ടാനുള്ള ശ്രമം സിമന്റ് കമ്പനികള്‍ നടത്തിയിരുന്നു.












Click it and Unblock the Notifications