രാമക്ഷേത്രം: വിഎച്ച്പിയ്ക്ക് സേനാപിന്തുണ
മുംബൈ: അയോധ്യയില്‍ മാര്‍ച്ച് 12 മുതല്‍ രാമക്ഷേത്രം പണിതുടങ്ങാനുള്ള വിശ്വഹിന്ദുപരിഷത്തിന്റെ പ്രഖ്യാപനത്തിന് ശിവസേന പൂര്‍ണ്ണപിന്തുണ പ്രഖ്യാപിച്ചു. ഹിന്ദുക്കളുടെ മോഹം സാക്ഷാല്‍ക്കരിക്കുന്നതില്‍ ബിജെപി സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും ഡിസംബര്‍ ആറ് വ്യാഴാഴ്ച ശിവസേന എംപി അനന്ത് ഗുധെ കുറ്റപ്പെടുത്തി.
ബാബറി മസ്ജിദ് തകര്‍ത്തതിന്റെ ഒമ്പതാംവാര്‍ഷികദിനത്തില്‍ ദില്ലിയില്‍ നടന്ന ശിവസേനമാര്‍ച്ചില്‍ സംസാരിക്കുകയായിരുന്നു ശിവസേന എംപി അനന്ത് ഗുധെ. മാര്‍ച്ച് 12ന് ക്ഷേത്രംപണിതുടങ്ങുന്നതിന് മുന്നോടിയായി നടത്തുന്ന റാലിയില്‍ ശിവസേനയും വിഎച്ച്പിയ്ക്കൊപ്പം പങ്കെടുക്കുമെന്ന് അനന്ത് ഗുധെ പറഞ്ഞു.
ഒമ്പതുവര്‍ഷം കഴിഞ്ഞിട്ടും സര്‍ക്കാരിന് ഇതുവരെയും ക്ഷേത്രം പണിയാന്‍ കഴിഞ്ഞില്ല. ക്ഷേത്രം പണിയുന്നതിനുള്ള തടസ്സങ്ങളെല്ലാം ഉടന്‍ നീക്കണമെന്നും അദ്ദേഹം കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു.












Click it and Unblock the Notifications