വരുന്നു.... ഓണ്‍ലൈന്‍ ഭാഗ്യക്കുറി
ദില്ലി: ഒടുവില്‍ ഇന്ത്യയിലും ഓണ്‍ലൈന്‍ ഭാഗ്യക്കുറി വരുന്നു. കമ്പ്യൂട്ടര്‍ വഴി ഭാഗ്യം പരീക്ഷിക്കാവുന്ന സംവിധാനമാണ് ഓണ്‍ലൈന്‍ ലോട്ടറി. 2002 ഫിബ്രവരിയോടെ ഇന്ത്യയില്‍ ഓണ്‍ലൈന്‍ ഭാഗ്യക്കുറി നിലവില്‍ വരുമെന്നാണ് കണക്കുകൂട്ടല്‍.
സീ ടെലിവിഷന്‍ ചാനലിന്റെ ഉടമസ്ഥരുടെ പ്ലെവിന് ഇന്ഫ്രാവെസ്റ് എന്ന കമ്പനിയാണ് ഇന്ത്യയില്‍ ഓണ്‍ലൈന്‍ ഭാഗ്യക്കുറിയുമായി രംഗത്തെത്തുന്നത്.
കര്‍ണാടകവും സിക്കിമും നടപ്പാക്കുന്ന ഓണ്‍ലൈന്‍ ഭാഗ്യക്കുറിയുടെ കരാര്‍ പ്ലെവിന് എന്ന കമ്പനി നേടിക്കഴിഞ്ഞു. ഈ കമ്പനിയായിരിക്കും ആദ്യം ഓണ്‍ലൈന്‍ ഭാഗ്യക്കുറി നടപ്പാക്കുക. ഇതിനായി 300 കോടി രൂപ ചെലവിടാനാണ് കമ്പനിയുടെ പരിപാടി.
രാജ്യത്തെമ്പാടുമായി 5,000 ചില്ലറ വില്‍പ്പനക്കാരെ കണ്ടെത്തിയാണ് ഇത് നടപ്പാക്കുന്നത്. ഒരുവര്‍ഷം കൊണ്ടാണ് ഇത്രയും ഓണ്‍ലൈന്‍ ഭാഗ്യക്കുറി വില്‍പ്പന കേന്ദ്രങ്ങള്‍ കണ്ടെത്തുകയെന്ന് പ്ലെവിന് കമ്പനിയുടെ മേധാവി ആര്. കെ. സിംങ് പറഞ്ഞു.
മൂന്നുവര്‍ഷംകൊണ്ട് കമ്പനി ലാഭത്തിലാവുമെന്നാണ് കണക്കുകൂട്ടുന്നത്. ഇക്കാലം കൊണ്ട് ഓണ്‍ലൈന്‍ ഭാഗ്യക്കുറി എന്ന പുത്തന്‍ ആശയത്തിന് പ്രചാരം കിട്ടുമെന്നും കമ്പനി കരുതുന്നു. 5000 കോടി രൂപയുടേതാണ് ഇപ്പോഴത്തെ ഭാഗ്യക്കുറി വിപണി. ഇതിന്റെ പത്ത് ശതമാനമെങ്കിലും ആദ്യ വര്‍ഷം തന്നെ ഓണ്‍ ലൈന്‍ ഭാഗ്യക്കുറിയിലേക്ക് എത്തുമെന്നാണ് പ്രതീക്ഷ.
ഓണ്‍ലൈന്‍ ഭാഗ്യക്കുറിയുടെ പ്രതിവാര നറുക്കെടുപ്പിന്റെ തത്സമയ സംപ്രേക്ഷണം സീ ടെലിവിഷനില്‍ ഉണ്ടാവും. മോഡി എന്റര്‍ടെയിന്‍മെന്റ് എന്ന കമ്പനിയും വൈകാതെ ഓണ്‍ലൈന്‍ ഭാഗ്യക്കുറി രംഗത്തേക്ക് പ്രവേശിക്കുന്നുണ്ട്.
-
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു -
ഡോളറിന് കിട്ടിയത് എട്ടിന്റെ പണി...! സ്വര്‍ണത്തിന് ഇനി കുതിപ്പിന്റെ കാലം, വില കൂടാന്‍ പോകുന്നു -
ബെംഗളൂരു സിൽക്ക് ബോർഡ് ഡെബിൾ ഡെക്കർ ഫ്ലൈഓവർ ഇനിയും വൈകുമോ? തലവേദന തീർക്കുന്നത് ഇത് -
കാത്തിരുന്ന രാജയോഗം നാളെ മുതല്‍.. വിഷുക്കാലത്ത് സൗഭാഗ്യപ്പെരുമഴ; ഈ രാശിക്കാരാണോ? -
പാകിസ്ഥാനിലെ യുഎസ്-ഇറാൻ ചർച്ച പരാജയം; പിന്നാലെ റഷ്യയുടെ എൻട്രി, മധ്യസ്ഥത്തിന് സന്നദ്ധത അറിയിച്ച് പുടിൻ -
'കവലച്ചട്ടമ്പികൾക്ക്’ സഭയുടെ മറുപടി; ‘കലിപ്പ് തീരാതെ’ ഫാരിസ് അബൂബക്കറിന്റെ വാപ്പാക്ക് വിളിച്ച് പിസി ജോർജ് -
50 ഉറപ്പ്, 22 കൂടി നേടി തുടർ ഭരണമെന്ന് കണക്കുകൂട്ടൽ- സിറ്റിങ് സീറ്റുകൾ പോകുമെന്ന് പ്രാഥമിക വിലയിരുത്തലും -
എത്ര വില കൂടിയാലും ഇന്ത്യക്കാര്‍ സ്വര്‍ണം വാങ്ങും? കാരണമെന്താണെന്നറിയാമോ? -
വിജയ്ക്ക് വീണ്ടും തിരിച്ചടി; മുസ്ലിം മക്കള്‍ കഴകം പിന്തുണ പിന്‍വലിച്ചു, ആരും വോട്ട് ചെയ്യരുത് എന്ന് ആവശ്യം -
യുഎഇ നിവാസികൾ ജാഗ്രത പാലിക്കണം; അബുദാബിയിലും ദുബായിലും കനത്ത മഴയ്ക്ക് സാധ്യത, യെല്ലോ അലർട്ട് -
യുദ്ധം വീണ്ടും തുടങ്ങുമോ? പാകിസ്ഥാനിലെ ചര്‍ച്ചകള്‍ പരാജയമെന്ന് വാന്‍സ് -
കുംഭമേള താരത്തിന്റെ വിവാഹം; പോലീസ് റിപ്പോര്‍ട്ട് ഇങ്ങനെ, സിപിഎം നേതാക്കള്‍ക്കെതിരെ പരാതി












Click it and Unblock the Notifications