കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രധാനമന്ത്രി വെള്ളിയാഴ്ച ജപ്പാനിലേക്ക്

  • By Staff
Google Oneindia Malayalam News

ദില്ലി: അഞ്ചു ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി എ. ബി. വാജ്പേയി ഡിസംബര്‍ ഏഴ് വെള്ളിയാഴ്ച ജപ്പാനിലേക്ക് പോവും.

കേന്ദ്രമന്ത്രിമാരായ അരുണ്‍ ഷൂരി, ഉമര്‍ അബ്ദുള്ള എന്നിവര്‍ വാജ്പേയിയോടൊപ്പമുണ്ടാവും. ആദ്യരണ്ടു ദിവസം ഒസാക്കയിലും പിന്നീടുള്ള മൂന്ന് ദിവസം തലസ്ഥാനമായ ടോക്കിയോവിലുമാണ് ഔദ്യോഗിക പരിപാടികള്‍.

ഇന്ത്യ-ജപ്പാന്‍ നയതന്ത്രബന്ധം ശക്തിപ്പെടുത്തുക, ജപ്പാനുമായി വ്യവസായമേഖലയില്‍ ഉന്നതബന്ധം സ്ഥാപിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് പ്രധാനമന്ത്രി ജപ്പാന്‍ സന്ദര്‍ശനം നടത്തുന്നത്.

ജപ്പാന്‍ പ്രധാനമന്ത്രി യോഷിമോ മോറിയുമായും ചക്രവര്‍ത്തി അക്കിഹിതോയുമായും പ്രധാനമന്ത്രി ചര്‍ച്ച നടത്തും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X