ഹര്‍ത്താല്‍: കല്ലേറ്; വെടിവയ്പ്
തിരുവനന്തപുരം: ബാബറിമസ്ജിദ് തകര്‍ത്തതിന്റെ വാര്‍ഷികത്തോടനുബന്ധിച്ച് പിഡിപി നടത്തിയ ഹര്‍ത്താലിനോടനുബന്ധിച്ച് കല്ലേറും പൊലീസ് വെടിവയ്പും നടന്നു. കാസര്‍കോട് ജില്ലയിലാണ് അക്രമസംഭവങ്ങള്‍ അരങ്ങേറിയത്.
കാസര്‍കോട് മൊഗ്രാലിലും ചൗക്കിയിലും അക്രമാസക്തരായ ഹര്‍ത്താല്‍ അനുകൂലികളെ പിരിച്ചുവിടാനാണ് പൊലീസ് റബര്‍ ബുള്ളറ്റ് ഉപയോഗിച്ച് വെടിവച്ചത്. ബന്ദനുകൂലികളെ പിരിച്ചുവിടാന്‍ ശ്രമിക്കുന്നതിനിടയില്‍ പൊലീസിനെതിരെ കല്ലേറുണ്ടായപ്പോഴാണ് പൊലീസ് തിരിച്ച് റബര്‍ ബുള്ളറ്റുപയോഗിച്ച് വെടിവച്ചത്. ഇവിടെ ഹര്‍ത്താല്‍ അനുകൂലികള്‍ റോഡില്‍ ടയറിട്ട് കത്തിക്കാന്‍ ശ്രമിച്ചു. ഇതിനെ തടയാന്‍ ശ്രമിച്ചപ്പോഴാണ് കല്ലേറുണ്ടായത്.
ചെര്‍ക്കളയില്‍ ഡിസംബര്‍ ആറ് വ്യാഴാഴ്ച പുലര്‍ച്ചെ കൊല്ലൂര്‍-കൊട്ടാരക്കര ബസ്സിന് കല്ലേറുണ്ടായതിനെ തുടര്‍ന്ന് ജില്ലയില്‍ പൂര്‍ണമായി കെഎസ്ആര്‍ടിസി ബസ് സര്‍വീസ് നിര്‍ത്തിവച്ചു. ഹോസ്ദുര്‍ഗിലും പരിസരങ്ങളിലും ബിജെപി പ്രവര്‍ത്തകര്‍ പടക്കം പൊട്ടിച്ചത് പൊലീസിനെ അങ്കലാപ്പിലാക്കി. കാസര്‍കോടിനടുത്ത് എരിയാലില്‍ ലോറിക്കു നേരെ കല്ലേറുണ്ടായി. ഡ്രൈവര്‍ക്ക് സാരമായി പരിക്കേറ്റു.
ആറങ്ങാടിക്കടുത്ത് കുളിയങ്കാലില്‍ സൂര്യടിവിയുടെ വാഹനത്തിന് നേരെ കല്ലേറുണ്ടായി. തൃശൂര്‍ ജില്ലയില്‍ മതിലകത്തും കുന്നംകുളത്തും വാഹനങ്ങള്‍ക്ക് നേരെ കല്ലേറുണ്ടായി. ഇതിനെ തുടര്‍ന്ന് നാല്പേരെ അറസ്റുചെയ്തു.
മുന്‍ കരുതലെന്ന നിലയില്‍ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ 22 പേരെ അറസ്റ് ചെയ്തു. തൃശൂര്‍ ജില്ലയില്‍ നാല്പത് പേരെ പൊലീസ് മുന്‍കരുതല്‍ എന്ന നിലയില്‍ അറസ്റ് ചെയ്തിരുന്നു.












Click it and Unblock the Notifications