കൊടുവള്ളിയില്‍ ആകാശത്തേക്ക് വെടി
തിരുവനന്തപുരം: പിഡിപി ഹര്‍ത്താലിനോടനുബന്ധിച്ച് അക്രമാസക്തരായ പ്രകടനക്കാരെ പിരിച്ചുവിടാന്‍ പൊലീസ് കോഴിക്കോട് ജില്ലയിലെ കൊടുവള്ളിയില്‍ ആകാശത്തേക്ക് വെടിവച്ചു. ആര്‍ക്കും പരിക്കില്ല.
കരുനാഗപ്പള്ളിയില്‍ സിപിഎം പ്രവര്‍ത്തകരും ബന്ദനുകൂലികളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 22 പേര്‍ക്ക് പരിക്കേറ്റു. കൊട്ടാരക്കരയില്‍ ഒരു കെ എസ് ആര്‍ ടി സി ബസും വാനും ഹര്‍ത്താലനുകൂലികള്‍ കത്തിച്ചു. ആലപ്പുഴയില്‍ അക്രമാസക്തരായ പ്രകടനക്കാരെ പിരിച്ചുവിടാന്‍ പൊലീസ് നടത്തിയ ലാത്തിച്ചാര്‍ജില്‍ അഞ്ചുപേര്‍ക്ക് പരിക്കേറ്റു.
തൃശൂര്‍ ജില്ലയില്‍ വാടാനപ്പള്ളിയിലും കുന്നംകുളത്തും അയ്യപ്പവാഹനങ്ങള്‍ക്ക് നേരെ കല്ലേറുണ്ടായി. ഗുരുവായൂരില്‍ ഹര്‍ത്താലാഹ്വാനം വകവയ്ക്കാതെ തുറന്നുപ്രവര്‍ത്തിച്ച രണ്ടു ഹോട്ടലുകളും ഒരു കളര്‍ലാബും ബൈക്കിലെത്തിയ അക്രമിസംഘം തല്ലിത്തകര്‍ത്തു. കണിയാപുരത്ത് ദീപികയുടെ ടാറ്റാസുമോ അക്രമികള്‍ തല്ലിത്തകര്‍ത്തു. അതേ സമയം ഹര്‍ത്താലിനോടനുബന്ധിച്ചുള്ള അക്രമസംഭവങ്ങളില്‍ പിഡിപിയ്ക്ക് ബന്ധമൊന്നുമില്ലെന്ന് പിഡിപി സംസ്ഥാനജനറല്‍സെക്രട്ടറി പൂന്തുറ സിറാജ് പറഞ്ഞു.












Click it and Unblock the Notifications