കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വ്യവസായ നയം പ്രഖ്യാപിച്ചു

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ വ്യവസായ നയം പ്രഖ്യാപിച്ചു. വ്യവസായമന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടിയാണ് ഡിസംബര്‍ ആറ് വ്യാഴാഴ്ച നിയമസഭയില്‍ നയപ്രഖ്യാപനം നടത്തിയത്.

തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കഞ്ചിക്കോട് എന്നീ സ്ഥലങ്ങളിലായി നാല് വ്യവസായ മേഖലകള്‍ സ്ഥാപിക്കും. ചൈനീസ് മാതൃകയിലായിരിക്കും ഈ വ്യവസായ മേഖലകള്‍.

പുതിയ വ്യവസായങ്ങള്‍ക്ക് അടുത്ത അഞ്ചുവര്‍ഷത്തേക്ക് വൈദ്യുതി നിരക്കിലെ വര്‍ധനവ് ബാധകമാക്കില്ല. ഇവയ്ക്ക് പ്രത്യേക നികുതിയിളവ് അനുവദിക്കുന്നതും പരിഗണനയിലുണ്ട്.

നിക്ഷേപകരെ ആകര്‍ഷിക്കാനായി ആഗോള സമ്മേളനങ്ങള്‍ സംഘടിപ്പിക്കും. കേരള സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷനാണ് ഇതിന്റെ ചുമതല.

പീഡിത-പരമ്പരാഗത വ്യവസായങ്ങള്‍ പുനരുദ്ധരിക്കുന്നതിന് വ്യവസായ നയത്തില്‍ പ്രത്യേക പരിഗണന നല്‍കുമെന്നും മന്ത്രി അറിയിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X