വിവാഹആര്‍ഭാടം നിയന്ത്രിക്കും: ആന്റണി
തിരുവനന്തപുരം: വിവാഹച്ചടങ്ങുകളിലെ ആര്‍ഭാടം നിയന്ത്രിക്കാന്‍ നിയമഭേദഗതി കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി എ.കെ. ആന്റണി പറഞ്ഞു. ഡിസംബര്‍ ആറ് വ്യാഴാഴ്ച നിയമസഭയില്‍ അറിയിച്ചതാണ് ഇക്കാര്യം.
ഇതിനായി നിലവിലുള്ള സ്ത്രീധന നിരോധനനിയമങ്ങളില്‍ മാറ്റംവരുത്തുമെന്നും മഞ്ഞളാംകുഴി അലിയുടെ ചോദ്യത്തിനുത്തരമായി അദ്ദേഹം പറഞ്ഞു.
സ്വര്‍ണ്ണജയന്തി ഗ്രാമ റോസ്ഗാര്‍ യോജനപദ്ധതി പ്രകാരം ഈ വര്‍ഷം 75,000 പേര്‍ക്ക് ജോലി നല്കുമെന്ന് ഗ്രാമവികസന മന്ത്രി സി.എഫ്. തോമസ് അറിയിച്ചു.
എല്ലാ ആശുപത്രികളിലും സ്പെഷ്യലിസ്റ് ഡോക്ടര്‍മാരെ നിയമിക്കാന്‍ നിര്‍ദേശം നല്കിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി പി. ശങ്കരന്‍ പറഞ്ഞു. പാമ്പുകടിക്ക് പ്രതിവിധിയായുള്ള മരുന്ന് എല്ലാ താലൂക്ക് ആശുപത്രികളിലും ഉണ്ടായിരിക്കണമെന്ന് കര്‍ശനനിര്‍ദേശം നല്കിയിട്ടുണ്ടെന്നും മന്ത്രി ശങ്കരന്‍ പറഞ്ഞു.












Click it and Unblock the Notifications