Get Updates
Get notified of breaking news, exclusive insights, and must-see stories!

സുധീരനെതിരെ നടപടിയെടുക്കില്ല: മുരളി

ദില്ലി: മദ്യനയവുമായി ബന്ധപ്പെട്ട് കെപിസിസിയെ വിമര്‍ശിച്ചെങ്കിലും വി.എം. സുധീരനെതിരെ അച്ചടക്കനടപടിയെടുക്കില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ. മുരളീധരന്‍ പറഞ്ഞു. ദില്ലിയില്‍ ഡിസംബര്‍ ആറ് വ്യാഴാഴ്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനപിന്തുണയുള്ള, ജനങ്ങളും കോണ്‍ഗ്രസുകാരും ആരാധിക്കുന്ന സീനിയര്‍ നേതാവെന്ന പരിഗണനയിന്മേലാണ് സുധീരനെതിരെ നടപടിയൊഴിവാക്കുന്നത്. പക്ഷെ അദ്ദേഹം മദ്യനയത്തിന്റെ കാര്യത്തില്‍ കെപിസിസിയെ ഇത്രയും രൂക്ഷമായി വിമര്‍ശിച്ചതെന്താണെന്ന് മനസ്സിലാകുന്നില്ല. - മുരളീധരന്‍ പറഞ്ഞു.

മദ്യനയത്തിന്റെ കാര്യത്തില്‍ ഒരു ബാഹ്യസമ്മര്‍ദ്ദത്തിനും വഴങ്ങേണ്ടെന്നാണ് കെപിസിസിയുടെ തീരുമാനം. മദ്യലോബിയ്ക്ക് വഴങ്ങി ഭരണം മുന്നോട്ടുകൊണ്ടുപോകേണ്ട ഒരു ഗതികേടും കോണ്‍ഗ്രസിന് കേരളത്തിലില്ല. അതേ സമയം മുഖ്യമന്ത്രി ആന്റണിയ്ക്കും കെ. കരുണാകരനും സീനിയര്‍ നേതാവെന്ന നിലയ്ക്ക് നല്കുന്ന ഒരു പരിഗണനയും സുധീരനോ മുരളീധരനുപോലുമോ നല്കില്ലെന്നും മുരളി വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+