ആരോഗ്യ മേഖലയില്‍ 500 കോടിയുടെ പദ്ധതി
തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളിലെ ചികിത്സാ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് 500 കോടിയുടെ ഒരു പദ്ധതി അനുമതിക്കായി കേന്ദ്രസര്‍ക്കാരിനു സമര്‍പ്പിച്ചിട്ടണ്ടെന്ന് ആരോഗ്യമന്ത്രി പി. ശങ്കരന്‍ നിയമസഭയെ അറിയിച്ചു.
കേന്ദ്രത്തിന്റെ നിര്‍ദേശ പ്രകാരം ലോകബാങ്കുമായി ചര്‍ച്ച നടത്തിയതിനു ശേഷമാണ് പദ്ധതിക്ക് അന്തിമരൂപം നല്‍കിയത്.
ദാരിദ്യ്രരേഖക്ക് താഴെയുള്ളവര്‍ക്ക് സൗജന്യ ചികിത്സ നല്‍കാനുള്ള സംവിധാനം ഇപ്പോള്‍ സര്‍ക്കാര്‍ ആശുപത്രികളിലുണ്ട്. സ്വകാര്യ ആശുപത്രികളിലും ഈ സംവിധാനം ഏര്‍പ്പെടുത്താന്‍ ആവശ്യപ്പെടും.
എല്ലാ താലൂക്ക് ആശുപത്രികളിലും പാമ്പുകടിക്കുള്ള ചികിത്സ നല്‍കാനുള്ള ഏര്‍പ്പാടുകള്‍ ചെയ്യാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.












Click it and Unblock the Notifications