വികസനപരിപാടി ഉപേക്ഷിച്ചെന്ന് റിഫൈനറി
കൊച്ചി: സംഭരണശേഷി വര്‍ഷത്തില്‍ 75 ലക്ഷം ടണ്ണില്‍ നിന്നും 1.35 കോടി ടണ്ണായി ഉയര്‍ത്താനുള്ള പദ്ധതി തത്കാലം ഉപേക്ഷിച്ചെന്ന് കൊച്ചിന്‍ റിഫൈനറീസ് ഡിസംബര്‍ ആറ് വ്യാഴാഴ്ച അറിയിച്ചു. ഇതിന് 1000 കോടി രൂപയുടെ അധികച്ചെലവ് വേണ്ടതിനാലാണ് തല്ക്കാലം വികസനപരിപാടി മരവിപ്പിച്ചതെന്നും അധികൃതര്‍ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം രണ്ട് തൊഴിലാളി യൂണിയനുകള്‍ കൊച്ചിന്‍ റിഫൈനറീസ് അധികൃതര്‍ക്കെതിരെ ആരോപണം ഉന്നയിച്ചതിന് തൊട്ടുപിന്നാലെയാണ് മരവിപ്പിക്കല്‍ തീരുമാനം വന്നത്. റിഫൈനറീസിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് കേന്ദ്രവിജിലന്‍സിനെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നും തൊഴിലാളിയൂണിയന്‍ നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു.
ഉല്പാദനക്ഷമത വര്‍ധിപ്പിക്കുന്ന പദ്ധതിയുടെ ആദ്യഘട്ടത്തിനുള്ള അനുമതി കേന്ദ്രത്തില്‍ നിന്നും ലഭിച്ചിരുന്നതായി റിഫൈനറീസ് അധികൃതര്‍ പറഞ്ഞു. ഈ പദ്ധതി റിഫൈനറീസിന്റെ മാതൃസ്ഥാപനമായ ഭാരത് പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡ് പരിശോധിച്ചിരുന്നു. എന്നാല്‍ പദ്ധതി കമ്മീഷന്‍ ചെയ്യുമ്പോള്‍ അന്താരാഷ്ട്രനിലവാരം പാലിക്കാന്‍ സള്‍ഫറിന്റെ അംശം .05 ശതമാനം കൂടി ഉയര്‍ത്തണമെന്നായിരുന്നു ഭാരത് പെട്രോളിയത്തിന്റെ നിര്‍ദേശം. സള്‍ഫറിന്റെ അംശം ഉയര്‍ത്തണമെങ്കില്‍ 1000 കോടി രൂപയെങ്കിലും മുതല്‍മുടക്കേണ്ടിവരും. അതിനാലാണ് പദ്ധതി ഉപേക്ഷിച്ചത്. - വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.












Click it and Unblock the Notifications