108 സ്കൂളുകള്‍ അടുത്ത വര്‍ഷം പൂട്ടും: മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തെ 108 സ്കൂളുകള്‍ അടുത്ത അധ്യയന വര്‍ഷത്തില്‍ പൂട്ടുമെന്ന് വിദ്യാഭ്യാസമന്ത്രി നാലകത്ത് സൂപ്പി നിയമസഭയെ അറിയിച്ചു. ചെലവ് ചുരുക്കലിന്റെ ഭാഗമായാണ് ഈ നടപടി. ലാഭകരമല്ലാത്ത സ്കൂളുകളാണ് പൂട്ടുന്നത്.
സിപിഎമ്മിലെ കെ. പി. സതീഷ് ചന്ദ്രന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടി പറയുകയായിരുന്നു മന്ത്രി. ഓരോ പ്രദേശത്തെയും പട്ടിക ജാതി-പട്ടിക വര്‍ഗ വിഭാഗത്തില്‍ പെടുന്നവരുടെ പിന്നോക്കാവസ്ഥ കണക്കിലെടുത്ത് പൂട്ടേണ്ടസ്കൂളുകളുടെ ലിസ്റ് ആവശ്യമെങ്കില്‍ പുന:പരിശോന്‍ തയ്യാറാണെന്ന് മന്ത്രി അറിയിച്ചു.
വേണ്ടത്ര വിദ്യാര്‍ഥികളില്ലാത്ത 2,246 സ്കൂളുകള്‍ പൂട്ടണമെന്ന് ആസൂത്രണ ബോര്‍ഡ് നേരത്ത നിര്‍ദേശിച്ചിരുന്നു. ഇവയില്‍ 993 സ്കൂളുകള്‍ സര്‍ക്കാര്‍ നടത്തുന്നതാണ്.
തിരുവനന്തപുരം, എറണാകുളം ജില്ലകളില്‍ സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്കൂളുകളുടെ എണ്ണകൂടുതല്‍ കാരണം സര്‍ക്കാര്‍ എല്‍പി സ്കൂളുകളില്‍ കുട്ടികളുടെ എണ്ണം കുറവാണെന്ന് മന്ത്രി അറിയിച്ചു.












Click it and Unblock the Notifications