ഹമാസ് നേതാവിനെ അറസ്റുചെയ്തു
ഗാസ: പലസ്തീന്‍ നേതാവ് യാസര്‍ അരാഫത്തിന്റെ നിര്‍ദേശപ്രകാരം പലസ്തീന്‍ പൊലീസ് ഹമാസ് നേതാവ് ഷേഖ് അഹമ്മദ് യാസ്സിനെ അറസ്റുചെയ്തു.പലസ്തീനിലെ ഒരു മതമൗലിക തീവ്രവാദസംഘടനയാണ് ഹമാസ്. ഡിൈസംബര്‍ ആറ് വ്യാഴാഴ്ചയായിരുന്നു അറസ്റ്.
അമേരിക്കയുടെയും ഇസ്രയേലിന്റെയും സമ്മര്‍ദ്ദത്തെത്തുടര്‍ന്നാണ് അരാഫത്ത് ഹമാസ് നേതാവിനെ അറസ്റ് ചെയ്യാന്‍ ഉത്തരവിട്ടത്. അറസ്റിനെ തുടര്‍ന്ന് ഗാസയില്‍ ഹമാസ് അനുകൂലികള്‍ പലസ്തീന്‍ പൊലീസുമായി ഏറ്റുമുട്ടുകയാണ്.
കഴിഞ്ഞ ദിവസങ്ങളില്‍ 26 ഇസ്രയേല്‍കാരുടെ മരണത്തിനടയാക്കിയ സ്ഫോടനപരമ്പരകള്‍ ഹമാസിന്റെ നേതൃത്വത്തിലാണ് നടക്കുന്നതെന്നായിരുന്നു ഇസ്രയേലിന്റെ ആരോപണം. ഈ സ്ഫോടനപരമ്പരകള്‍ക്ക് മറുപടിയെന്നോണം ഇസ്രയേല്‍ അരാഫത്തിന്റെ ഔദ്യോഗികവസതിക്കു നേരെ ആക്രമണം നടത്തിയിരുന്നു.












Click it and Unblock the Notifications