ശ്രീലങ്ക: യുഎന്‍പി മുന്നേറുന്നു
കൊളംബോ: ശ്രീലങ്കയില്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കവെ പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ യുനൈറ്റഡ് നാഷണല്‍ പാര്‍ട്ടി (യുഎന്‍പി) മുന്നേറുന്നു. ഡിസംബര്‍ ആറ് വ്യാഴാഴ്ച പുലര്‍ച്ചെ വരെ14.1 ലക്ഷം വോട്ടെണ്ണിയപ്പോള്‍ 45.56 ശതമാനം വോട്ടും നേടിയത് യുഎന്‍പിയാണ്.
ഭരണകക്ഷിയായ പീപ്പിള്‍സ് അലയന്‍സിന് 38.46 ശതമാനം വോട്ടാണ് കിട്ടിയത്. 60 ലക്ഷത്തിലേറെ വോട്ടുകള്‍ ഇനിയും എണ്ണാനുണ്ട്.
ബുധനാഴ്ച രാത്രിയാണ് വോട്ടെണ്ണല്‍ തുടങ്ങിയത്. വോട്ടെണ്ണലിന്റെ തുടക്കത്തിലേ യുഎന്‍പി മുന്നേറുകയായിരുന്നു.












Click it and Unblock the Notifications