ചന്ദ്രിക തോല്‍വിയിലേക്ക്
കൊളംബോ: ശ്രീലങ്കയില്‍ നടന്ന പൊതുതിരഞ്ഞെടുപ്പില്‍ അവസാനവോട്ടെണ്ണല്‍ ഫലം പുറത്തുവന്നുകൊണ്ടിരിക്കെ, പ്രസിഡന്റ് ചന്ദ്രികാ കുമാരതുംഗെ തോല്ക്കുമെന്നുറപ്പായി. 14ലക്ഷം വോട്ടുകള്‍ എണ്ണിത്തീര്‍ന്നപ്പോള്‍ പ്രതിപക്ഷ യുഎന്‍പി പാര്‍ട്ടിയ്ക്ക്45.56 ശതമാനം വോട്ടുലഭിച്ചു.
മുന്‍ പ്രധാനമന്ത്രിയും പ്രതിപക്ഷ പാര്‍ട്ടിനേതാവുമായ റനില്‍വിക്രമസിംഗെ നയിക്കുന്ന യുഎന്‍പി അവരുടെ ശക്തികേന്ദ്രങ്ങള്‍ തൂത്തുവാരി. അതേ സമയം ചന്ദ്രികാകുമാരതുംഗെയുടെ പീപ്പിള്‍സ് അലയന്‍സ് പാര്‍ട്ടിയ്ക്ക് അവരുടെ നെടുങ്കോട്ടകളില്‍ പോലും തിരിച്ചടി നേരിടേണ്ടിവന്നു.
ഇതു വരെ മുഴുവന്‍ ഫലങ്ങളും പുറത്തുവന്ന രണ്ടു ജില്ലകളായ മധ്യശ്രീലങ്കയിലെ ബദുള്ളയിലും കിഴക്കന്‍ ശ്രീലങ്കയിലെ പൊളൊന്നാരുവയിലും യുഎന്‍പി വിജയിച്ചു. പക്ഷെ 225 അംഗ പാര്‍ലമെന്റില്‍ കേവല ഭൂരിപക്ഷം നേടാന്‍ ഇനിയും ഫലങ്ങള്‍ അറിയേണ്ടതുണ്ട്.












Click it and Unblock the Notifications