കാണ്ഡഹാര്‍ കൈമാറാം: മുല്ല ഒമര്‍
ഇസ്ലാമബാദ്: കാണ്ഡഹാറിന്റെ അധികാരം പ്രതിപക്ഷ കമാന്‍ഡര്‍ക്ക് കൈമാറാന്‍ താലിബാന്‍ നേതാവ് മുല്ല ഒമര്‍ സമ്മതിച്ചതായി അഫ്ഗനാന്‍ ഇസ്ലാമിക് പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
താലിബാന്‍ വക്താവിനെ ഉദ്ധരിച്ചാണ് ഇസ്ലാമിക് പ്രസ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. സോവിയറ്റ് സേനയ്ക് നേരെ പോരാടിയിരുന്ന ഒളിപ്പോരാളി നേതാവായ മുല്ല നക്വബ് ഉല്ലയ്ക് അധികാരം കൈമാറാനാണത്രെ ഉദ്ദേശം.
നഗരം ഭരിക്കുന്ന ഒരു കമ്മിഷന്റെ നേതാവായിരിക്കും നക്വബ്. അഫ്ഗാനിലെ ഇടക്കാലപ്രധാനമന്ത്രിയായി ചുമതലയേല്ക്കാന്‍ പോകുന്ന ഹമിദ് കര്‍സായി അയച്ച ഒരു പ്രതിനിധിസംഘവുമായി ഒമര്‍ കൂടിക്കാഴ്ച നടത്തിയിരുന്നതായും അറിയുന്നു.












Click it and Unblock the Notifications