മാരുതിയ്ക്കു വില കൂടുന്നു
ദില്ലി: മാരുതി കാറുകള്‍ക്കു വില കൂടുന്നു. വിവിധ മോഡലുകള്‍ക്ക് മൂന്നു ശതമാനം വില വര്‍ദ്ധിപ്പിക്കുന്ന കാര്യം മാരുതി ഉദ്യോഗ് ലിമിറ്റഡ് പരിഗണിക്കുന്നു. ഡിസംബര്‍ അവസാനത്തോടെ വര്‍ദ്ധനവ് നടപ്പില്‍ വരുമെന്നാണ് കരുതുന്നത്.
വില വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചെന്ന് മാരുതി വൃത്തങ്ങള്‍ അറിയിച്ചു. എന്നാല്‍ വില എത്രഉയര്‍ത്തണമെന്നകാര്യം അന്തിമതീരുമായില്ലെന്നാണ് ഔദ്യോഗിക വിശദീകരണം.
മൂന്നു ശതമാനമാണ് വര്‍ദ്ധനയെങ്കില്‍ മാരുതി 800ന്റെ ഷോറൂം വില 6,530 രൂപ കൂടും. ആള്‍ട്ടോ എല്‍എക്സിന് 8,970 രൂപയും, വാഗണ്‍ ആറിന് 10,226 രൂപയും വര്‍ദ്ധിക്കും. ബഡ്ജറ്റിനു ശേഷം പെട്ടെന്നു കാറുകള്‍ക്ക് വില കുറച്ച മാരുതി മെയ് മാസത്തില്‍ വില വര്‍ദ്ധിപ്പിച്ചിരുന്നു.
കാര്‍ വിപണി സജീവമാകുന്ന ജനവരി-ഫിബ്രുവരി-മാര്‍ച്ച് മാസങ്ങളില്‍ മാരുതിയുടെ വില വര്‍ദ്ധന അസമയത്താണെന്നാണ് വിദഗ്ദരുടെ അഭിപ്രായം. പക്ഷെ മാരുതിയ്ക്കു പിന്നാലെ മറ്റു കാറുകളും വില ഉയര്‍ത്തുമെന്നാണ് വിദഗ്രുടെ അഭിപ്രായം.












Click it and Unblock the Notifications