അയോദ്ധ്യ : സുപ്രീം കോടതി വിധി നടപ്പാക്കും
ദില്ലി : സുപ്രീം കോടതി വിധിയ്ക്കു വിരുദ്ധമായി അയോദ്ധ്യയില്‍ ഒരു നിര്‍മ്മാണ പ്രവര്‍ത്തനവും അനുവദിക്കുകയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ഇപ്പോഴത്തെ നില അതുപോലെ തുടരണമെന്നതാണ് സുപ്രീംകോടതി വിധി. വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് പാര്‍ലമെന്ററി കാര്യ സഹമന്ത്രി ഓ. രാജഗോപാല്‍ രാജ്യസഭയില്‍ പ്രസ്താവിച്ചു.
അയോദ്ധ്യയില്‍ മാര്‍ച്ച് 12ന് രാമക്ഷേത്രനിര്‍മ്മാണം ആരംഭിക്കുമെന്ന് വിശ്വഹിന്ദു പരിഷത്ത് നേതാവ് അശോക് സിംഗാള്‍ പ്രഖ്യാപിച്ചപ്പോള്‍, ആ യോഗത്തില്‍ പങ്കെടുത്ത അഞ്ചു കേന്ദ്രമന്ത്രിമാര്‍ ആഹ്ലാദം പ്രകടിപ്പിച്ചതായ ആരോപണത്തെക്കുറിച്ച് പ്രതിപക്ഷനേതാവ് മന്‍മോഹന്‍ സിംഗ് വിശദീകരണമാവശ്യപ്പെട്ടപ്പോഴാണ് മന്ത്രിയുടെ പ്രഖ്യാപനം ഉണ്ടയത്. അഞ്ചു മന്ത്രിമാരും ആരോപണം നിഷേധിച്ച കാര്യം രാജഗോപാല്‍ ഓര്‍മ്മപ്പെടുത്തി.
കോടതിയുത്തരവ് ലംഘിക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി എല്‍.കെ. അദ്വാനിയും നേരത്തെ സഭയ്ക്ക് ഉറപ്പു നല്‍കിയിരുന്നു.












Click it and Unblock the Notifications