യുഎന്‍ യോഗത്തില്‍ അമൃതാനന്ദമയിയും
കൊച്ചി: ഐക്യരാഷ്ട്രസഭ(യുഎന്‍) സംഘടിപ്പിക്കുന്ന വനിതകളായ ആത്മീയ-മത നേതാക്കളുടെ അന്താരാഷ്ട്രസമ്മേളനത്തില്‍ മാതാ അമൃതാനന്ദമയിയും പങ്കെടുക്കും. ജനീവയില്‍ 2002 ആഗസ്ത് 25 മുതല്‍ 29 വരെയാണ് സമ്മേളനം നടക്കുക.
ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നുള്ള ആയിരം വനിതാപ്രതിനിധികള്‍ പങ്കെടുക്കുമെന്ന് അമൃതാനന്ദമയീ മഠത്തില്‍ നിന്നുള്ള വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
ലോകത്തിലെ മത-ആത്മീയനേതാക്കളെ ലോകസമാധാനം വളര്‍ത്താന്‍ അണിനിരത്തുകയെന്നതാണ് നൂറ്റാണ്ടിലെ ലോകസമാധാനസമ്മേളനം എന്ന് പേരിട്ടുള്ള ഈ സമ്മേളനത്തിന്റെ ലക്ഷ്യം. സംഘര്‍ഷങ്ങള്‍ പരിഹരിക്കാനും ദാരിദ്യ്രം തുടച്ചുനീക്കാനും പരിസ്ഥിതിസംരക്ഷിക്കാനുമുള്ള ഐക്യരാഷ്ട്രസഭയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തുപകരാന്‍ വനിതാനേതാക്കള്‍ക്ക് കഴിയുമോ എന്നതും ഈ സമ്മേളനം പരിശോധിക്കും.












Click it and Unblock the Notifications