അക്രമം ശക്തമായി നേരിടും
തിരുവനന്തപുരം: അക്രമികള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി. പിഡിപി ഹര്‍ത്താലില്‍ സംസ്ഥാനത്തുണ്ടായ അക്രമങ്ങളെക്കുറിച്ച് ഡിസംബര്‍ ഏഴ് വെള്ളിയാഴ്ച നിയമസഭയില്‍ അവതരിപ്പിച്ച അടിയന്തര പ്രമേയത്തിനു മറുപടി പറയുകയിരുന്നു അദ്ദേഹം.
പോലീസിന്റെ സമയോചിതമായ ഇടപെടല്‍മൂലം അക്രമം വേഗം അമര്‍ച്ചചെയ്യാനായി. അക്രമം സംബന്ധിച്ച് സിപിഎമ്മിലെ എ.കെ.ബാലനാണ് അടിയന്തര പ്രമേയത്തിനു നോട്ടീസ് നല്‍കിയത്.
എല്ലാ പ്രശ്ന ബാധിത പ്രദേശങ്ങളിലും ശക്തമായ പോലീസ് പിക്കറ്റിംഗ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. പോലീസും സര്‍ക്കാരും പ്രശ്നം ഗൗരവമായി എടുത്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.












Click it and Unblock the Notifications