കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിയമസഭ പിരിഞ്ഞു

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം : നടപടികള്‍ പൂര്‍ത്തിയാക്കി നിയമസഭ അനിശ്ചിതകാലത്തേയ്ക്കു പിരിഞ്ഞു. ഇനി അടുത്ത വര്‍ഷമാണ് സഭ ചേരുന്നത്. സഭാചരിത്രത്തിലെ സംഭവബഹുലമായ സമ്മേളനമായിരുന്നു ഇത്തവണത്തേത്.

മൂന്ന് എംഎല്‍എമാരുടെ സസ്പെന്‍ഷനായിരുന്നു സമ്മേളന കാലയളവിലെ ഏറ്റവും കോളിളക്കമുണ്ടാക്കിയ സംഭവം.മന്ത്രി ഗണേഷ് കുമാറിനെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചെന്ന ആരോപണത്തെത്തുടര്‍ന്ന് എം.വി. ജയരാജന്‍,രാജു എബ്രഹാം, പി.എസ.് സുപാല്‍ എന്നിവരെയാണ് സഭയില്‍ നിന്നും സസ്പെന്‍ഡു ചെയ്തത്. തുടര്‍ന്ന് പ്രതിപക്ഷം ദിവസങ്ങളോളം സഭ സ്തംഭിപ്പിച്ചു.

വ്യവസായ, ഐടി,തൊഴില്‍ നയങ്ങള്‍ പ്രഖ്യാപിക്കാനായെന്നത് ഭരണപക്ഷത്തിന് അഭിമാനിക്കാന്‍ വക നല്‍കുന്നു. കാര്‍ഷിക കടാശ്വാസ ബില്‍ പാസ്സാക്കുകയും ചെയ്തു.

സമ്മേളനം അവസാനിച്ചതിനാല്‍ എംഎല്‍എ ഹോസ്റലില്‍ സന്ദര്‍ശകര്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്തിയതായി സ്പീക്കര്‍ വക്കം പുരുഷോത്തമന്‍ അറിയിച്ചു. നിയമസഭാംഗങ്ങളുടെ കുടുംബാംഗങ്ങളല്ലാതെ മറ്റാരെങ്കിലും താമസിച്ചാല്‍ അവരില്‍ നിന്നും വാടക ഈടാക്കുമെന്ന് അദ്ദേഹം അറിയിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X