കയര്‍ത്തൊഴിലാളികള്‍ സമരം തുടങ്ങി
ആലപ്പുഴ: അമ്പലപ്പുഴ, ചേര്‍ത്തല താലൂക്കുകളിലെ 40,000 ഓളം വരുന്ന കയര്‍ത്തൊഴിലാളികള്‍ ഡിസംബര്‍ ഏഴ് വെള്ളിയാഴ്ച സമരം തുടങ്ങി. വലുതും ചെറുതുമായ കയര്‍നിര്‍മ്മാണ ഫാക്ടറികളില്‍ ഉല്‍പാദനമടക്കം എല്ലാ ജോലികളും സ്തംഭിച്ചു.
കയറിന്റെ കയറ്റിറക്കുമതിയും സമരം ചെയ്യുന്ന തൊഴിലാളികള്‍ തടഞ്ഞു. എല്ലാ തൊഴിലാളിയൂണിനുകളും ചേര്‍ന്ന സംയുക്തസമരസമിതിയുടെ നേതൃത്വത്തിലാണ് സമരം. കയറിന്റെ തറവില പുന:സ്ഥാപിക്കുക, റിബേറ്റ് പുന: സ്ഥാപിക്കുക, പൊതുമേഖലാസ്ഥാപനങ്ങളെ അടച്ചുപൂട്ടലില്‍ നിന്നും രക്ഷിക്കുക, കൂലിയും വേതനവും കാലാനുസൃതമായി പരിഷ്കരിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.
ഡോളറിന്റെ വിലയുയര്ന്നിട്ടും കയര്‍ത്തൊഴിലാളികള്‍ക്ക് അതിനനുസരിച്ചുള്ള ആനുകൂല്യം നിഷേധിക്കുകയാണെന്ന് സംയുക്തസമരസമിതി നേതാക്കള്‍ ആരോപിക്കുന്നു. സമരത്തിന്റെ ഭാഗമായി ആലപ്പുഴയിലും ചേര്‍ത്തലയിലും കയര്‍ത്തൊഴിലാളികള്‍ ഡിസംബര്‍ എട്ട് ശനിയാഴ്ച വഴിതടയും.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications