ഹര്‍ത്താല്‍ വിമാനവും മുടക്കി
കരിപ്പൂര്‍: ഡിസംബര്‍ ആറ് വ്യാഴാഴ്ച പിഡിപി നടത്തിയ ഹര്‍ത്താല്‍ വിമാനസര്‍വീസിനെയും ബാധിച്ചു. ഇന്ത്യന്‍ എയര്‍ലൈന്‍സ് ജീവനക്കാരുമായി കരിപ്പൂര്‍ വിമാനതാവളത്തിലേക്ക് പോകുന്ന വാഹനം തടഞ്ഞതിനാല്‍ മസ്കറ്റിലേക്കുള്ള വിമാനം മുടങ്ങി.
കോഴിക്കോട് നിന്നും വിമാനതാവളത്തിലേക്ക് പോവുകയായിരുന്ന വിമാനം കരിപ്പൂരില്‍ വെച്ചാണ് തടഞ്ഞത്. ജീവനക്കാരെത്താന്‍ വൈകിയതിനാല്‍ സര്‍വീസ് റദ്ദാക്കുകയായിരുന്നു.
മസ്കറ്റ് വിമാനത്തില്‍ പോകേണ്ട യാത്രക്കാരെ വെള്ളിയാഴ്ച രാവിലത്തെ വിമാനത്തില്‍ അയക്കാന്‍ ഇന്ത്യന്‍ എയര്‍ലൈന്‍സ് അധികൃതര്‍ തീരുമാനിച്ചു.
കരിപ്പൂരില്‍ വിമാനമിറങ്ങിയവര്‍ വാഹനത്തിനായി വൈകുന്നേരം ആറ് മണി വരെയുള്ള ഹര്‍ത്താല്‍ കഴിയും വരെ കാത്തിരിക്കേണ്ടിവന്നു.












Click it and Unblock the Notifications