Get Updates
Get notified of breaking news, exclusive insights, and must-see stories!

പുരട്ചി തലൈവി വീണ്ടും ഗുരുവായൂരില്‍

ഗുരുവായൂര്‍ : കോടതി നടപടികളില്‍ നിന്നും രക്ഷപെടുത്തിയ ദൈവങ്ങള്‍ക്കു നന്ദി പറയാന്‍ പുരട്ചി തലൈവി വീണ്ടും ഗുരുവായൂരിലെത്തുന്നു. ജനുവരി 28ന് ജയലളിത ഗുരുവായൂരടക്കമുളള ക്ഷേത്രങ്ങളില്‍ ദര്‍ശനത്തിനെത്തുമെന്ന് തോഴി ശശികല അധികൃതരെ അറിയിച്ചു.

ബുധനാഴ്ച വൈകിട്ടാണ് ശശികല ക്ഷേത്ര ദര്‍ശനത്തിനെത്തിയത്. വ്യാഴാഴ്ച വീണ്ടും അവര്‍ വഴിപാടുകള്‍ നടത്താനെത്തി. മമ്മിയൂര്‍ ക്ഷേത്രത്തിലെത്തിയ ശശികല ഒരു മാസത്തേയ്ക്ക് അവിടെ നെയ്വിളക്ക്, ധാര എന്നിവ നടത്താനായി പണമടച്ചിട്ടുണ്ട്. ഗുരുവായൂര്‍ നിന്നും അവര്‍ നേരെ ചോറ്റാനിക്കരയ്ക്കു പോയി.

ജൂലൈ രണ്ടിന് ജയയലളിത ഗുരുവായൂരില്‍ ദര്‍ശനത്തിനെത്തിയിരുന്നു. അന്ന് കൃഷ്ണ എന്ന കുട്ടിക്കൊമ്പനെ നടയ്ക്കിരുത്തുകയും സ്വര്‍ണ്ണകിരീടം വഴിപാടായി സമര്‍പ്പിക്കുകയും ചെയ്തു. വരുന്ന സന്ദര്‍നത്തിലെ വഴിപാടുകള്‍ ഏതെല്ലാമെന്നു തീരുമാനിക്കുന്നതിനായ്ി ജയലളിതയുടെ ജ്യോത്സ്യന്‍ പരപ്പനങ്ങാടി ഉണ്ണികൃഷ്ണന്‍ ഇപ്പോള്‍ ചെന്നൈയിലുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+