ശിവപുരത്ത് മിന്നല്‍പട
കണ്ണൂര്‍: ഡിസംബര്‍ അഞ്ച് ബുധനാഴ്ച പുലര്‍ച്ചെ ബിജെപി-എന്‍ഡിഎഫ് സംഘര്‍ഷമുണ്ടായ ശിവപുരത്തും പരിസരപ്രദേശങ്ങളിലും മിന്നല്‍പട എത്തി. വ്യാഴാഴ്ചയും ഇവിടെ അക്രമസംഭവങ്ങള്‍ അരങ്ങേറി.
വ്യാഴാഴ്ച ശിവപുരം മുതല്‍ പടപാറ വരെ സൈന്യം ഫ്ലാഗ് മാര്‍ച്ച് നടത്തി. പൊലീസ് ഈ പ്രദേശങ്ങളില്‍ റെയ്ഡ് തുടരുകയാണ്.
ശിവപുരത്ത് ബിജെപി പ്രവര്‍ത്തകനായ വള്ളുവില്‍ വാസുവിന്റെ കട തീവെച്ച് നശിപ്പിച്ചു. മൈലാടും പാറയില്‍ ആയിഷയുടെ റബര്‍ മരങ്ങള്‍ അക്രമികള്‍ വെട്ടിനശിപ്പിച്ചു.
ബുധനാഴ്ചയുണ്ടായ അക്രമസംഭവങ്ങളോടനുബന്ധിച്ച് 20 പേരെ പൊലീസ് അറസ്റ് ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications