മുന്ന: മുന്‍ എംഎല്‍എയുടെ പങ്ക് അന്വേഷിക്കും
കൊച്ചി: മുന്ന കൊലകേസില്‍ അറസ്റിലായ മുഖ്യുപ്രതി പി. വിജയന്റെ സഹോദരന്‍ മുന്‍ എംഎല്‍എ പി. കുമാരനും മകന്‍ സുധിക്കും കേസിലുള്ള പങ്ക് സിബിഐ അന്വേഷിക്കും. വിജയനെ ചോദ്യം ചെയ്തതില്‍ നിന്നും തെളിവ് നശിപ്പിക്കാന്‍ കൂട്ടുനിന്നവരെ പറ്റി സിബിഐക്ക് വിവരം ലഭിച്ചിട്ടുണ്ട്.
വിജയനെ ചോദ്യം ചെയ്തതില്‍ നിന്നും ലഭിച്ച വിവരമനുസരിച്ച് രണ്ട് അബ്കാരി കോണ്‍ട്രാക്ടര്‍മാര്‍ക്കും രണ്ട് വാടകഗുണ്ടകള്‍ക്കും കൊലപാതകത്തിലുള്ള പങ്കിനെ കുറിച്ച് വിവരം ലഭിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്. ഇവരെ പറ്റി സിബിഐ അന്വേഷണം നടത്തിവരികയാണ്.
വിജയന്റെ സഹോദരനായ കുമാരന്‍ നല്‍കിയ ജാമ്യഹര്‍ജി എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളിയിരുന്നു. പിന്നീട് ഇവര്‍ ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കി. സിബിഐയുടെ നിലപാട് അറിയാനായി മാറ്റിവെച്ചിരിക്കുകയാണ് ഹര്‍ജി.
വിജയന്റെ ജാമ്യാപേക്ഷയും എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളിക്കളഞ്ഞു. പ്രതിക്ക് ജാമ്യം നല്‍കിയാല്‍ അത് കേസിന്റെ തുടര്‍ന്നുള്ള അന്വേഷണത്തെ ബാധിക്കുമെന്നതിനാലാണ് ജാമ്യം അനുവദിക്കാതിരുന്നത്.












Click it and Unblock the Notifications