മാമ്മന്‍ വാസു വധം: പ്രതികള്‍ക്ക് ജീവപര്യന്തം
തലശ്ശേരി : ചൊക്ലിയിലെ സിപിഎം നേതാവായിരുന്ന മാമ്മന്‍ വാസുവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ അഞ്ചു പ്രതികള്‍ക്ക് ജീവപര്യന്തം കഠിനതടവ്. തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി പി. ഉബൈദാണ് ശിക്ഷ വിധിച്ചത്. പ്രതികളെ കുറ്റക്കാരാണെന്ന് കോടതി ഡിസംബര്‍ മൂന്നിന് വിധിച്ചിരുന്നു.
1995 ഡിസംബര്‍ 12 ന് രാവിലെ ഏഴുമണിക്കാണ് മാമ്മന്‍വാസുവിനെ പ്രതികള്‍ ആക്രമിച്ച് കൊലപ്പെടുത്തിയത്. പ്രതികള്‍ ഉപയോഗിച്ച ജീപ്പിന്റെ ഉടമയും ഒന്നാം പ്രതിയുമായ കൈവേലിക്കര പനോളിപ്പറമ്പത്ത് ചന്ദ്രനെ കോടതി വെറുതേ വിട്ടു. മൂന്നു മുതല്‍ ഏഴു വരെ പ്രതികളായ കാപ്പില്‍ പുഷ്പരാജ്, കെ.പി. അരവിന്ദാക്ഷന്‍, എം.വി. ഗംഗാധരന്‍, പാറമ്മ രാജന്‍ മാസ്റര്‍ എന്നിവരാണ് ശിക്ഷിക്കപ്പെട്ടത്. രണ്ടാം പ്രതി കുറ്റ്യന്‍ സുരേന്ദ്രനെ ഇതുവരെ പിടികിട്ടിയിട്ടില്ല.
നേരത്തെ ലോക്കല്‍ പോലീസ് അന്വേഷിച്ച കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്ത് പൂര്‍ത്തിയാക്കുകയായിരുന്നു. ശിക്ഷ പ്രഖ്യാപിക്കുന്ന സമയത്ത് കോടതി പരിസരത്ത് കനത്ത സുരക്ഷാ സന്നാഹങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. കോടതി വളപ്പില്‍ ബിജെപി-ആര്‍എസ്എസ് നേതാക്കളുടെയും പ്രവര്‍ത്തകരുടെയും സാന്നിദ്ധ്യമുണ്ടായിരുന്നു.












Click it and Unblock the Notifications