ഉണ്ണിരിക്കുട്ടി എസ്എന്‍ഡിപിയില്‍ വിള്ളലുണ്ടാക്കുന്നു
കോഴിക്കോട്: ഈയിടെ എസ്എന്‍ട്രസ്റ് ചെയര്‍മാന്‍ പദവിയില്‍ നിന്നും രാജിവച്ച ഉണ്ണിരിക്കുട്ടി എസ്എന്‍ഡിപിയില്‍ വിള്ളലുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്ന് എസ്എന്‍ഡിപി കോഴിക്കോട് ജില്ലാനേതാക്കള്‍ പറഞ്ഞു. ഡിസംബര്‍ ഏഴ് വെള്ളിയാഴ്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
മദ്യനയത്തെസംബന്ധിച്ച എസ്എന്‍ഡിപി നിലപാട് നേരത്തെ പ്രഖ്യാപിച്ചിരുന്നതാണ്. ഇപ്പോള്‍ മദ്യനയത്തെസംബന്ധിച്ച് ഒരു വിവാദമുണ്ടാക്കേണ്ട കാര്യം ഉണ്ണിരിക്കുട്ടിക്കില്ലെന്നും എസ്എന്‍ഡിപി നേതാക്കള്‍ ആരോപിച്ചു.
ഉണ്ണിരിക്കുട്ടി വെള്ളാപ്പള്ളി നടേശനെതിരായ ലോബിയുടെ കൂടെയാണെന്നും അങ്ങിനെയെങ്കില്‍ ഈ വരുന്ന തിരഞ്ഞെടുപ്പില്‍ വെള്ളാപ്പള്ളിയ്ക്കെതിരെ ഉണ്ണിരിക്കുട്ടി മത്സരിക്കട്ടെയെന്നും നേതാക്കള്‍ പറഞ്ഞു.












Click it and Unblock the Notifications