തന്റെ നിലപാട് സംഘടനാ പ്രശ്നമല്ല: സുധീരന്‍
തിരുവനന്തപുരം: കള്ള്ഷാപ്പുകള്‍ സ്വകാര്യവ്യക്തികള്‍ക്ക് കൈമാറാനുള്ള നീക്കത്തോട് എതിര്‍പ്പ് പ്രകടിപ്പിച്ചത് സംഘടനാ പ്രശ്നമായി കാണരുതെന്ന് വി. എസ്. സുധീരന്‍ എംപി പറഞ്ഞു.
അച്ചടക്കം എന്ന സാങ്കേതിക പ്രശ്നത്തില്‍ ഒതുങ്ങുന്നുതല്ല മദ്യനയത്തോടുള്ള തന്റെ സമീപനം. മാത്രവുമല്ല കോണ്‍ഗ്രസിലെ ആരും അച്ചടക്കത്തെ കുറിച്ച് പറയാന്‍ യോഗ്യരുമല്ല.- സുധീരന്‍ പറഞ്ഞു. ഡിസംബര്‍ ഏഴ് വെള്ളിയാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കള്ള് ഷാപ്പുകള്‍ സംബന്ധിച്ച യുഡിഎഫ് നയത്തെ പിന്നോക്കം വലിക്കാന്‍ കോണ്‍ഗ്രസിലെ ചിലര്‍ ശ്രമിക്കുന്നുണ്ട്. ഇതിന് പിന്നില്‍ ചില അബ്കാരികളുമുണ്ട്.
കള്ള് ഷാപ്പുകള്‍ അബ്കാരി കോണ്‍ട്രാക്ടര്‍മാരെ ഏല്പിക്കുകയാണെങ്കില്‍ അത് യുഡിഎഫ് സര്‍ക്കാരിന്റെ പതനത്തിലേക്കാണ് വഴിതെളിക്കുക എന്ന് സുധീരന്‍ പറഞ്ഞു.












Click it and Unblock the Notifications