കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സര്‍ക്കാര്‍ പൊതുമേഖലയെ തകര്‍ക്കുന്നു: വിഎസ്

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: സ്വകാര്യ കമ്പനികള്‍ക്ക് ഇളവുകള്‍ അനുവദിക്കുമ്പോള്‍ പാവപ്പെട്ടവര്‍ക്കു മേല്‍ വന്‍ഭാരം അടിച്ചേല്പിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്ന് പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന്‍ പറഞ്ഞു.

സ്വകാര്യവത്കരണമല്ലാതെ സംസ്ഥാന സര്‍ക്കാരിന് നിലനില്‍ക്കാന്‍ മറ്റൊരു മാര്‍ഗവുമില്ലെന്ന മട്ടിലാണ് എല്ലാ മേഖലയും സ്വകാര്യവത്കരിക്കാന്‍ സര്‍ക്കാര്‍ നീക്കം നടത്തുന്നത്. നെടുമ്പാശേരി വിമാനതാവളം സ്വകാര്യവത്കരിച്ച സര്‍ക്കാര്‍ പരിയാരം മെഡിക്കല്‍ കോളജ് എം. വി.രാഘവന് നല്‍കി. അച്യുതാന്ദന്‍ പറഞ്ഞു.

ഡിസംബര്‍ ഏഴ് വെള്ളിയാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.ഐടി, വ്യവസായ, തൊഴില്‍ നയങ്ങള്‍ പ്രഖ്യാപിക്കുന്നതിന് മുമ്പ് സര്‍ക്കാര്‍ പ്രതിപക്ഷവുമായി ചര്‍ച്ച ചെയ്തിരുന്നില്ല. ഈ മേഖലകളെല്ലാം സ്വകാര്യവത്കരിക്കാനാണ് സര്‍ക്കാരിന്റെ നീക്കമെന്ന് നയങ്ങള്‍ വ്യക്തമാക്കുന്നു. പൊതുമേഖലയെ പാടേ തകര്‍ക്കുകയാണ് സര്‍ക്കാര്‍ ഇതിലൂടെ ചെയ്യുന്നതെന്ന് അച്യുതാനന്ദന്‍ ആരോപിച്ചു.

സിപിഐ നിയമസഭാ കക്ഷി നേതാവ് കെ. പി. രാജേന്ദ്രനും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X