താലിബാന്‍ കീഴടങ്ങല്‍ പൂര്‍ണ്ണമായി
കാബൂള്‍: അവസാനകോട്ടയായ കാണ്ടഹാറിലും ആയുധം വച്ച് കീഴടങ്ങിയതോടെ താലിബാന്റെ പരാജയം പൂര്‍ണ്ണമായി. ഡിസംബര്‍ ഏഴ് വെള്ളിയാഴ്ചയാണ് താലിബാന്‍ വടക്കന്‍ സേനയ്ക്ക് മുന്നില്‍ ആയുധംവച്ച് കീഴടങ്ങിയത്.
വടക്കന്‍ സേന കാണ്ടഹാറില്‍ കടന്നതായി അഫ്ഗാനിസ്ഥാനിലെ നിയുക്തപ്രധാനമന്ത്രി ഹമിദ് കര്‍സായി പറഞ്ഞു. താലിബാന്‍ അവരുടെ ആയുധങ്ങള്‍വടക്കന്‍ സേനയ്ക്ക് കൈമാറിക്കൊണ്ടിരിക്കുകയാണ്. താലിബാന്റെ പക്കല്‍നിന്നും ആയുധങ്ങള്‍ കൃത്യമായി ഏറ്റുവാങ്ങാന്‍ രണ്ട് കമാന്റര്‍മാരെ കാണ്ടഹാറിലേക്കയച്ചിട്ടുണ്ടെന്നും കര്‍സായി പറഞ്ഞു.
അടുത്ത രണ്ടുമൂന്നു ദിവസത്തിനുള്ളില്‍ താലിബാന്റെ ആത്മീയകേന്ദ്രമായ കാണ്ടഹാര്‍ പൂര്‍ണ്ണമായും വടക്കന്‍ സേനയുടെ കീഴിലാവുമെന്നും അദ്ദേഹം പറഞ്ഞു. കാണ്ടഹാര്‍ വിമാനത്താവളത്തിന്റെ ചുമതല ഇതിനകം വടക്കന്‍ സേന ഏറ്റെടുത്തുകഴിഞ്ഞു.












Click it and Unblock the Notifications