ഒമറിനെ വെറുതേ വിടില്ലെന്ന് അമേരിക്ക
വാഷിംഗ്ടണ്‍: മുല്ല ഒമര്‍ നിയമത്തെ നേരിടുകതന്നെ ചെയ്യണമെന്ന് അമേരിക്ക. താലിബാന്‍ ആത്മീയ നേതാവിനെ വെറുതേ വിടാന്‍ തങ്ങള്‍ തയ്യാറല്ലെന്ന് അര്‍ത്ഥശങ്കയ്ക്കിടയില്ലാത്ത വിധം യുഎസ് പ്രഖ്യാപിച്ചു. താലിബാന്‍ പോരാളികള്‍ കാണ്ഡഹാറില്‍ കീഴടങ്ങല്‍ തുടങ്ങിയ സാഹചര്യത്തിലാണ് ഈ പ്രഖ്യാപനം.
വൈറ്റ് ഹൗസ് പ്രസ്സ് സെക്രട്ടറി ഫ്ലെച്ചറാണ് വാര്‍ത്താ ലേഖകരോട് യു എസ് നയം വ്യക്തമാക്കിയത്. പിടിക്കപ്പെട്ടാല്‍ മുല്ല ഒമറിനെ യുദ്ധത്തടവുകാരനായി പരിഗണിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ജീവനോടെയോ അല്ലാതെയോ ബിന്‍ ലാദനെ പിടിക്കാനുളള ഉത്തരവ് ഒമറിനും ബാധകമാണോയെന്ന ചോദ്യത്തിന് പ്രോസിക്യൂഷന്‍ നടപടികളില്‍ നീതി ഉറപ്പു വരുത്തുമെന്ന് അദ്ദേഹം മറുപടി നല്‍കി. ഭീകരര്‍ക്ക് അഭയം നല്‍കിയവരെയും നിയമത്തിനു മുന്നില്‍ കൊണ്ടു വരും. മുല്ല ഒമറിനും അത് ബാധകമാണ്. അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications